പ്രതിഷേധം രാഷ്ട്രീയ പോരിലേക്ക്, ഗവര്‍ണറെ തുറങ്കലിടുമെന്ന് ട്രംപിന്റെ ഭീഷണി, ട്രംപിന്റേത് ശുദ്ധ രാഷ്ട്രീയക്കളിയെന്ന് കമലാ ഹാരിസ്

പ്രതിഷേധം രാഷ്ട്രീയ പോരിലേക്ക്, ഗവര്‍ണറെ തുറങ്കലിടുമെന്ന് ട്രംപിന്റെ ഭീഷണി, ട്രംപിന്റേത് ശുദ്ധ രാഷ്ട്രീയക്കളിയെന്ന് കമലാ ഹാരിസ്

ന്യൂയോര്‍ക്ക്: ട്രംപിന്റെ ഇമിഗ്രേഷന്‍ നയങ്ങള്‍ക്കെതിരേ ലോസ് ഏഞ്ചസലില്‍ കഴിഞ്ഞ ആഴ്ച്ച ആരംഭിച്ച പ്രതിഷേധം പുതിയ തലത്തിലേക്ക്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗേവിന്‍ ന്യൂസോമും തമ്മില്‍ കൊമ്പു കോര്‍ക്കുകയാണ്. പ്രതിഷേധം നേരിടാന്‍ ഫെഡറല്‍ സേനയുടെ സഹായങ്ങള്‍ വേണ്ടെന്നു ഗവര്‍ണര്‍ പറഞ്ഞിട്ടും വൈറ്റ് ഹൗസ് 700 മറീനുകളെ നാഷണല്‍ ഗാര്‍ഡിനൊപ്പം വിന്യസിച്ചു. വേണ്ടി വന്നാല്‍ ഗവര്‍ണര്‍ ഗേവിന്‍ ന്യൂസോമിനെ അറസ്റ്റ് ചെയ്യുമെന്ന ഭീഷണിയും ട്രംപ് മുന്നോട്ടു വച്ചു. ഇതോടെ കേന്ദ്ര നീക്കത്തിനെതിരേ സംസ്ഥാനം കോടതിയെ സമീപിച്ചിരിക്കയാണ്.

ഇതിനിടെ പ്രതിഷേധം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി ഇതുവരെ 56 പേരെ അറസ്്റ്റ് ചെയ്തു. പ്രധാന ഹൈവേകള്‍ കേന്ദ്രീകരിച്ചാണ് വ്യാപകമായി പ്രതിഷേധം നടക്കുന്നത്. ട്രംപ് ഭരണകൂടം ഇപ്പോള്‍ കാലിഫോര്‍ണിയയില്‍ ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടിയുള്ള നടപടിയല്ലെന്നും മറിച്ച് ജനങ്ങളില്‍ ഭീതി പരത്താന്‍ ഉള്ള നീക്കമാണെന്നും മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരീസ് തുറന്നടിച്ചു.ഇത് ശുദ്ധ രാഷ്ട്രീയ കളിയാണെന്നും കൂട്ടിച്ചേര്‍ത്തു.

അനധികൃത കുടിയേറ്റത്തിനെതിരേ അമേരിക്കയില്‍ 54 ശതമാനം ആളുകള്‍ നിലപാട് സ്വീകരിച്ചതിനു പിന്നാലെയാണ് ട്രംപ് ശക്തമായ നീക്കം നടത്തുന്നത്.
ട്രംപിന്റെ നീക്കത്തെ ഡെമോക്രാറ്റ് നേതാക്കളും അഭയാര്‍ഥി അനുഭാവികളുമായ പ്രമുഖരും രൂക്ഷമായി വിമര്‍ശിച്ചപ്പോള്‍ . ട്രംപിന്റെ ഉപദേഷ്ടാക്കള്‍ അനധികൃത കുടിയേറ്റത്തിനെതിരെ സ്വീകരിച്ച നടപടികള്‍ക്ക് ജനപിന്തുണയുണ്ടെന്ന നിലപാടിലാണ്.

ട്രംപ് ഭരണകൂടത്തിനെതിരെ സംസ്ഥാനം കേസ് ഫയല്‍ ചെയ്തതായി കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ റോബ് ബോണ്ട് അറിയിച്ചു. സേനാ വിന്യാസം സംസ്ഥാന പരമാധികാരത്തെ ദുര്‍ബലപ്പെടുത്തുന്ന ‘നിയമവിരുദ്ധമായ അധികാര ദുര്‍വിനിയോഗം’ ആണെന്ന് അദ്ദേഹം പറഞ്ഞു. ‘പ്രസിഡന്റ് തന്റെ അധികാരം ദുരുപയോഗം ചെയ്യുന്നതും കാലിഫോര്‍ണിയ നാഷണല്‍ ഗാര്‍ഡ് സൈനികരെ നിയമവിരുദ്ധമായി അണിനിരത്തുന്നതും നിസ്സാരമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

protests turninto political battle trumpthreatens toimprisongovernor

Share Email
LATEST
More Articles
Top