തിരുവനന്തപുരം: രവഡ ചന്ദ്രശേഖരൻ സംസ്ഥാന പോലീസ് മേധാവിപുതിയ പോലീസ് മേധാവിയെ തീരുമാനിക്കാന്‍ ഇന്ന് ചേർന് പ്രത്യേക കാബിനറ്റ് യോഗമാണ് രവഡയെ പോലീസ് മേധാവിയാക്കാൻ തീരുമാനിച്ചത്.
.പോലീസ് മേധാവി ഷെയ്ക് ദര്‍ബേഷ് സാഹിബിന്റെ കാലാവധി ഇന്ന് വൈകുന്നേരം കഴിയുന്ന സാഹചര്യത്തില്‍ പുതിയ പോലീസ് മേധാവി വൈകുന്നേരം ചുമതലയേറ്റെടുക്കേണ്ടതുണ്ട്.
സംസ്ഥാന കേഡറിലെ മുതിര്‍ന്ന ഡിജിപിമാരായ നിതിന്‍ അഗര്‍വാള്‍, രവത ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരാണ് യുപിഎസ്‌സിയുടെ ചുരുക്കപ്പട്ടികയിലുണ്ടായിരുന്നത്.
യു.പി.എസ്.സി. യിൽ ചേർന്ന എം പാനൽമെൻ്റ് കമ്മിറ്റി നൽകിയ ചുരുക്കപ്പട്ടികയിൽ നിന്ന് സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.
നിലവിൽ കേന്ദ്ര സർവീസിലാണ് രവാഡ.വിരമിക്കുന്ന പോലീസ് മേധാവി ഷെയ്ക് ദര്‍ബേഷ് സാഹിബിന് ഐപിഎസ് അസോസിയേഷന്‍ യാത്രയയപ്പ് നല്കി.
Ravada chandrashaKer New police chief for the state