നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിനുള്ള രജിസ്ട്രേഷൻ അവസാനഘട്ടത്തിലേക്ക്

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിനുള്ള രജിസ്ട്രേഷൻ അവസാനഘട്ടത്തിലേക്ക്

ഉമ്മൻ കാപ്പിൽ

ന്യൂയോർക്ക്:  നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിനുള്ള അവസാന ഘട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ആവേശകരമായ രജിസ്ട്രേഷൻ, പ്രത്യേകിച്ച് യുവതീ യുവാക്കളുടെ പതിവിലും ഉയർന്ന പങ്കാളിത്തം സംഘാടക സമിതിയെ പ്രോത്സാഹിപ്പിക്കുന്നു. നൂറിലധികം  MGOCSM (ഹൈസ്കൂൾ/കോളേജ് വിദ്യാർഥികൾ), 145+ FOCUS അംഗങ്ങൾ, 40+സൺഡേ സ്കൂൾ വിദ്യാർത്ഥികൾ, ഭദ്രാസനത്തിലുടനീളമുള്ള 165+ മുതിർന്ന അംഗങ്ങൾ എന്നിവർ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഔദ്യോഗിക രജിസ്ട്രേഷൻ അവസാനിച്ചതായി രജിസ്ട്രേഷൻ കോർഡിനേറ്റർമാരായ ടീന ജേക്കബ്-ഏബ്രഹാമും ബിനി വർഗീസും അറിയിച്ചു.

എന്നിരുന്നാലും, പരിമിതമായ അളവിൽ കുറച്ചു പേരെക്കൂടി ഇനിയും  ഉൾപ്പെടുത്തിയേക്കാം. ഇനിയും രജിസ്റ്റർ  ചെയ്യാൻ താൽപ്പര്യമുള്ളവർ രജിസ്ട്രേഷൻ ടീമുമായി ഉടൻ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു.

ഭദ്രാസനത്തിലെ  ഏറ്റവും വലിയ  ആത്മീയ സമ്മേളനമാണ് ഫാമിലി & യൂത്ത് കോൺഫറൻസ്. നോർത്ത് ഈസ്റ്റ്  അമേരിക്കൻ ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള വൈദികരും ജനങ്ങളും ഈ നാല് ദിവസത്തെ പരിപാടിയിൽ പങ്കെടുക്കുo. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാർ നിക്കളാവോസിന്റെ ആത്മീയ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘാടക സമിതി, വളരെ പ്രതീക്ഷയോടെ ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ്.

പ്രധാന സംഘാടകർ ഇവരാണ്: • ഫാ. അബു പീറ്റർ – കോൺഫറൻസ് കോർഡിനേറ്റർ • ജെയ്‌സൺ തോമസ് – കോൺഫറൻസ് സെക്രട്ടറി • ജോൺ താമരവേലിൽ – കോൺഫറൻസ് ട്രഷറർ • ജെയ്‌സി ജോൺ – സുവനീർ എഡിറ്റർ • ഫിലിപ്പ് തങ്കച്ചൻ – ഫിനാൻസ് കോർഡിനേറ്റർ

2025 ജൂലൈ 9 മുതൽ 12 വരെ കണക്ടിക്കട് ഹിൽട്ടൺ സ്റ്റാംഫർഡ് ഹോട്ടൽ & എക്‌സിക്യൂട്ടീവ് മീറ്റിംഗ് സെൻ്ററിലാണ് കോൺഫറൻസ് നടക്കുന്നത്. റവ. ഡോ. നൈനാൻ വി. ജോർജ് (ഓർത്തഡോക്സ് വൈദിക സംഘം  ജനറൽ സെക്രട്ടറി, റവ. ഡോ. റ്റിമത്തി (ടെന്നി) തോമസ് (നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സൺഡേ സ്കൂൾ ഡയറക്ടർ), ഫാ.  ജോൺ (ജോഷ്വ) വർഗീസ്, (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ), റവ. ഡീക്കൻ അന്തോണിയോസ് (റോബി) ആൻ്റണി (ടാൽമീഡോ- നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെൻസ് മിനിസ്ട്രി ഡയറക്ടർ) എന്നിവരാണ് മുഖ്യ പ്രാസംഗികർ.

‘നമ്മുടെ പൗരത്വം സ്വർഗത്തിലാണ്, അവിടെനിന്നുള്ള ഒരു രക്ഷകനായ കർത്താവായ യേശുക്രിസ്തുവിനെ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു”(ഫിലിപ്പിയർ 3:20) എന്ന ബൈബിൾ വാക്യത്തെ അടിസ്ഥാനമാക്കിയുള്ള ‘The Way of the Pilgrim’ (പരദേശിയുടെ വഴി) എന്നതാണ് കോൺഫറൻസിൻ്റെ പ്രമേയം.

ബൈബിൾ, വിശ്വാസം, പാരമ്പര്യം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.

രജിസ്ട്രേഷനും വിശദാംശങ്ങൾക്കും www.fycnead.org സന്ദർശിക്കുക.

കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു വർഗീസ് പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914-806-4595),  ജെയ്‌സൺ തോമസ്, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 917.612.8832), ജോൺ താമരവേലിൽ, കോൺഫറൻസ് ട്രഷറർ) (ഫോൺ: 917.533.3566) എന്നിവരുമായി ബന്ധപ്പെടുക.

Registration for the Northeast American Diocesan Family & Youth Conference is nearing its final stages.

Share Email
Top