തീപിടിച്ച വാൻ ഹായ് 503 കപ്പലിലെ രക്ഷാബോട്ട് ആലപ്പുഴ വാടയ്ക്കൽ തീരത്തടിഞ്ഞു

തീപിടിച്ച വാൻ ഹായ് 503 കപ്പലിലെ രക്ഷാബോട്ട് ആലപ്പുഴ വാടയ്ക്കൽ തീരത്തടിഞ്ഞു

ആലപ്പുഴ: പുറംകടലിൽ തീപിടിച്ച വാൻ ഹായ് 503 കപ്പലിലെ രക്ഷാബോട്ട് ആലപ്പുഴ പുന്നപ്ര വാടയ്ക്കൽ തീരത്തടിഞ്ഞു. ഞായറാഴ്ച രാത്രി ഒൻപതോടെയാണ് വാടയ്ക്കൽ അറപ്പപ്പൊഴിക്ക് സമീപം വാൻ ഹായ് 503 സിംഗപ്പൂർ എന്ന് രേഖപ്പെടുത്തിയ ബോട്ട് അടിഞ്ഞത്.

തിരമാലകൾ ശക്തമായതിനാൽ ഇത് ഒഴുകിപോകാനുള്ള സാധ്യത കണക്കിലെടുത്ത് പുന്നപ്ര പോലീസ് മത്സ്യതൊഴിലാളികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ബോട്ട് വടം ഉപയോഗിച്ച് സമീപത്തെ മരങ്ങളിൽ കെട്ടിയിട്ടു. ലൈഫ് ജാക്കറ്റുകളും മരുന്നുമാണ് ബോട്ടിലുണ്ടായിരുന്നത്.

കണ്ണൂർ അഴീക്കൽനിന്ന് 44 നോട്ടിക്കൽ മൈൽ അകലെ വച്ചു തീപിടിച്ചു കൊച്ചി തീരത്തേക്ക് ഒഴുകുകയായിരുന്നു സിംഗപ്പൂർ ചരക്കു കപ്പൽ ‘വാൻ ഹയി 503. കപ്പലിനെ വലിച്ചു നീക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Rescue boat of the burning Van Hai 503 ship washes up in Alappuzha

Share Email
Top