റിന്‍ജാനി(ഇന്തോനേഷ്യ) : ഇന്തോനേഷ്യയില്‍ അഗ്നിപര്‍വത മുഖത്ത് അകപ്പെട്ട ബ്രസീലിയന്‍ യുവതിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ഇന്തോനേഷ്യയിലെ സജീവ അഗ്നിപര്‍വതമായ റിന്‍ജാനിയിലേക്കുള്ള ട്രക്കിംഗിനിടെയാണ് 26 കാരയിയായ ബ്രസീലിയന്‍ യുവതി ജൂലിയാന മരിന്സ അഗ്നിപര്‍വത മുഖത്ത് അകപ്പെട്ടത്.
ഇന്തോനേഷ്യയിലെ ലോംബോക്ക് ദ്വീപിലാണ് സംഭവം. ദ്വീപിലെ സജീവ അഗ്നിപര്‍വതമായ റിന്‍ജാനിയിലേക്കുള്ള യാത്രയിലാണ് 26കാരി അഗ്നിപര്‍വ്വത മേഖലയില്‍ വീണത്. ശനിയാഴ്ച്ച പുലര്‍ച്ചെ 6.30ഓടെയാണ് യുവതി അഗ്നിപര്‍വ്വത മുഖത്തേക്ക് വീണത്. അപകടത്തില്‍പ്പെട്ട യുവതി സഹായത്തിനായി അഭ്യര്‍ഥിക്കുന്ന ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്തു വന്നു.
കനത്ത മൂടല്‍ മഞ്ഞും പ്രതികൂല കാലാവസ്ഥകളും രക്ഷാ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു.മണ്ണില്‍ അനങ്ങാനാവാതെ ഇരിക്കുന്ന യുവതിയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. മൗണ്ട് റിന്‍ജാനിയിലേക്കുള്ള ട്രെക്കിംഗ് പാതയില്‍ നിന്ന് വളരെയധികം താഴ്ചയിലാണ് യുവതി നിലവിലുള്ളത്. രക്ഷാപ്രവര്‍ത്തകര്‍ 984 അടി താഴ്ചയില്‍ വരെ എത്തി നടത്തിയ പരിശോധനയില്‍ യുവതിയെ കണ്ടെത്താനായിട്ടില്ല.
ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച തെരച്ചിലില്‍ യുവതിയെ വീണ്ടും കണ്ടെത്താന്‍ സംഘത്തിന് സാധിച്ചിട്ടുണ്ട്. കൂടുതല്‍ താഴ്ചയിലേക്ക് വീണ നിലയിലാണ് 250 മീറ്റര്‍ താഴ്ചയില്‍ മാത്രമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടുള്ളത്. ഇനിയും 350 മീറ്ററോളം താഴ്ചയിലേക്ക് എത്താനാലേ യുവതിയുടെ അടുത്ത് എത്തിച്ചേരാന്‍ സാധിക്കുകയുള്ളു.
Rescue operation continues for Brazilian woman trapped on Indonesian volcano