ഇന്ത്യയ്ക്ക് സുഖോയ് എസ്‌യു-57ഇ യുദ്ധവിമാനത്തിന്റെ മുഴുവൻ സോഴ്‌സ്‌ കോഡും നൽകും: വാഗ്ദാനവുമായി റഷ്യ

ഇന്ത്യയ്ക്ക് സുഖോയ് എസ്‌യു-57ഇ യുദ്ധവിമാനത്തിന്റെ മുഴുവൻ സോഴ്‌സ്‌ കോഡും നൽകും: വാഗ്ദാനവുമായി റഷ്യ

മോസ്‌കോ: ഇന്ത്യയ്ക്ക് സുഖോയ് എസ്‌യു-57ഇ യുദ്ധവിമാനത്തിന്റെ മുഴുവൻ സോഴ്‌സ്‌ കോഡും നൽകുമെന്ന് റഷ്യയുടെ വാഗ്ദാനം.

തങ്ങളുടെ അഞ്ചാംതലമുറ എഫ്-35എ വിമാനം ഇന്ത്യയ്ക്ക് നല്കാൻ യുഎസ് തയ്യാറാവുകയാണെന്ന സൂചനകളുടെ പശ്ചാത്തലത്തിലാണ് ഏഷ്യൻ പ്രതിരോധവിപണിയിൽ സ്വാധീനമുറപ്പിക്കാനുള്ള റഷ്യയുടെ നീക്കം. സോഴ്‌സ് കോഡ് മുഴുവൻ കിട്ടിയാൽ വിമാനങ്ങളുടെ സാങ്കേതികവിദ്യയിൽ മാറ്റംവരുത്താനും സ്വന്തം ആയുധങ്ങളും മറ്റ് പ്രതിരോധസംവിധാനങ്ങളും ഉൾപ്പെടുത്താനും ഇന്ത്യയ്ക്ക് കഴിയും. ഒപ്പം അറ്റകുറ്റപ്പണികൾ സ്വന്തംനിലയ്ക്ക് ചെയ്യാനും സാധിക്കും.

യുഎസിന്റെ എഫ്-35 യുദ്ധവിമാനത്തിന്‌ ബദലായി റഷ്യ ഉണ്ടാക്കിയതാണ് അഞ്ചാം തലമുറയിൽപ്പെട്ട സുഖോയ് എസ്‌യു-57. യുഎസ്, ഫ്രാൻസ് തുടങ്ങിയ പാശ്ചാത്യരാജ്യങ്ങൾ യുദ്ധവിമാനങ്ങൾ വിൽക്കുമ്പോൾ പൊതുവേ മുഴുവൻ സോഴ്‌സ് കോഡും കൈമാറാറില്ല.

Russia promises to provide India with the full source code of the Sukhoi SU-57E fighter jet

Share Email
LATEST
More Articles
Top