കീവ് : യുക്രയിലെ ആശുപത്രിക്കു നേരെ റഷ്യയുടെ ആക്രമണം. റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ യുക്രെയിനിലെ ഒഡേസയിലെ ഒരു ആശുപത്രി തകര്‍ന്നു. ആശുപത്രിയിലെ പ്രസവ വാര്‍ഡും എമര്‍ജന്‍സി മെഡിക്കല്‍ കെട്ടിടങ്ങളും ജനവാസമേഖലകളും ലക്ഷ്യമിട്ട് വലിയ ഡ്രോണ്‍ ആക്രമണം നടന്നതായി ഗവര്‍ണര്‍ ഒലെഹ് കിപ്പെര്‍ പറഞ്ഞു. ആക്രമണസൂചനകള്‍ക്ക് പിന്നാലെ
ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്കി. പോളണ്ട് അതിര്‍ത്തിക്കടുത്ത സൈനികവിമാനത്താവളത്തിലും ഡ്രോണ്‍ ആക്രമണത്തില്‍ നാശമുണ്ടായി.
479 റഷ്യന്‍ ഡ്രോണുകളില്‍ 460 എണ്ണവും 20 മിസൈലുകളില്‍ 19 എണ്ണവും വെടിവച്ചിട്ടെന്ന് യുക്രെയ്ന്‍ അവകാശപ്പെട്ടു. ആഴ്ചകളായി ഏറ്റുമുട്ടല്‍ നടക്കുന്ന നിപ്രോപെട്രോവ്സ്‌ക് പ്രവിശ്യയിലെ തന്ത്രപ്രധാനമായ പ്രദേശം പിടിച്ചെടുത്തതായി റഷ്യന്‍ സേന അവകാശപ്പെട്ടു.
russian droneattack on hospital inukraine