തിരുവനന്തപുരം: കല്ലമ്പലം വെയിലൂര്‍ മേഖലയില്‍ കെഎസ്ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തില്‍ പരവൂര്‍ സ്വദേശിശ്യാം ശശിധരന്‍ (60) മരിച്ചു. ഭാര്യ ഷീന ഗുരുതരമായി പരുക്കേറ്റു ആശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. കൊല്ലം ഭാഗത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസും ആറ്റിങ്ങല്‍ ഭാഗത്തേക്ക് വന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശ്യാമിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
ഗുരുതരമായി പരിക്കേറ്റ ഷീനയെ മെച്ചപ്പെട്ട ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഷീന ഇതുവരെയും അപകടനില തരണംചെയ്തിട്ടില്ല.
scooter collide with ksrtc bus in kallambalam one died