തൃശൂര്‍: തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ പരിക്കേറ്റ ചികിത്സയില്‍ കഴിയുന്ന ഷൈന്‍ ടോം ചാക്കോയുടെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍. അപകടത്തില്‍ മരിച്ച പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച നടക്കും. മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് മൃതദ്ദേഹം സംസ്കാരം നടക്കുക.
അപകടത്തില്‍ ഷൈന്‍ ടോം ചാക്കോയുടെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകളും നട്ടെല്ലിന് ചെറിയ പൊട്ടലും സംഭവിച്ചിട്ടുണ്ട്. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം. അപകടത്തില്‍ കൂടുതല്‍ പരിക്കേറ്റത് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് സണ്‍ മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ വ്യക്തമാക്കി.
ഷൈന്‍ ടോം ചാക്കോക്ക് ആറാഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ മരിച്ച സി.പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച രാവിലെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയില്‍ നടക്കും. മുണ്ടൂരിലെ വീട്ടില്‍ ഞായറാഴ്ച വൈകിട്ട് 4 മണി മുതല്‍ പൊതുദര്‍ശനം നടക്കും. വിദേശത്തുള്ള ഷൈനിന്റെ സഹോദരിമാര്‍ ഇന്ന് രാത്രിയോടെ നാട്ടിലേക്ക് മടങ്ങിയെത്തും. അതിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ള സിനിമ പ്രവര്‍ത്തകര്‍ ഷൈനിനെ ആശുപത്രിയില്‍ എത്തി കണ്ടു.
Shine Tom Chacko and mother getting well-funeral if his father on Monday