മെക്‌സിക്കോയില്‍ ക്രൈസ്തവ പരിപാടിക്കിടെ വെടിവെയ്പ് : 12 പേര്‍ കൊല്ലപ്പെട്ടു

മെക്‌സിക്കോയില്‍ ക്രൈസ്തവ പരിപാടിക്കിടെ വെടിവെയ്പ് : 12 പേര്‍ കൊല്ലപ്പെട്ടു

മെക്സിക്കോ സിറ്റി: മെക്‌സിക്കോയില്‍ ക്രൈസ്തവ പരിപാടിക്കിടെ നടന്ന വെടിവെയ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടു.20 ലധികം പേര്‍ക്ക് പരിക്കേറ്റു.
മെക്സിക്കന്‍ സംസ്ഥാനമായ ഗ്വാനജുവാറ്റോയില്‍ കത്തോലിക്കാ സഭ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് വെടിവെയ്പ് ഉണ്ടായത്. ഗ്വാനജുവാറ്റോയി നടന്ന ക്രൈസ്തവ പരിപാടിക്കിടെ തോക്കുധാരികള്‍ പരിപാടിയിലേക്ക് അതിക്രമിച്ച് കയറുകയും വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. 12 പേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടതായി അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു.

ആക്രമണത്തില്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം ദുഃഖം രേഖപ്പെടുത്തി. ആക്രമണത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പ്രസിഡന്റ് അറിയിച്ചു.
കഴിഞ്ഞ മാസം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റിന്റെ അനുസ്മരണ ചടങ്ങിനു നേരെയും ആക്രമണമുണ്ടായി.
തോക്കുധാരികളായ യുവാക്കള്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിവയ്ക്കുന്നതും, ആളുകള്‍ നിലവിളിക്കുകയും ഓടി രക്ഷപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്.

Share Email
Top