“കേരളത്തിലേക്ക് മെസ്സി വരും ട്ടാ” പ്രഖ്യാപിച്ച് കായികമന്ത്രി അബ്ദുറഹ്മാൻ

“കേരളത്തിലേക്ക് മെസ്സി വരും ട്ടാ” പ്രഖ്യാപിച്ച് കായികമന്ത്രി അബ്ദുറഹ്മാൻ

തിരുവനന്തപുരം: അർജന്റീന ഫുട്‌ബോൾ ടീം കേരളത്തിലേക്ക് വരുമെന്ന് പ്രഖ്യാപിച്ച് കായികമന്ത്രി വി. അബ്ദുറഹ്മാൻ. മന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തിയതോടെ ഏറെനാളത്തെ ആശങ്കകൾക്കുകൂടി വിരാമമായി. ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്‌ബോൾ ടീം കേരളത്തിലേക്ക് കായികമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മെസ്സി വരും ട്ടാ എന്നെഴുതിയ പോസ്റ്ററും മന്ത്രി പങ്കുവെച്ചിട്ടുണ്ട്.

അർജൻറീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുന്ന സംഘാടകർക്ക് നന്ദി അറിയിച്ചിട്ടുമുണ്ട്. അർജൻറീന ടീം കേരളത്തിലെത്തുമെന്നും മെസ്സിയും സംഘത്തിലുണ്ടാകുമെന്നും നേരത്തെ തന്നെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മെസ്സി എത്തില്ലെന്ന റിപ്പോർട്ടുകൾ അടുത്തിടെ വന്നതോടെ വിഷയം വീണ്ടും വിവാദമായിരുന്നു. സ്പോൺസർമാർ അർജന്റീനൻ ടീമിന് കരാർ പ്രകാരം നൽകാനുള്ള പണം അടച്ചില്ലെന്നായിരുന്നു ഇതിന് കാരണമായി പറഞ്ഞിരുന്നത്.

ലയണൽ മെസ്സിയും ലോക ചാമ്പ്യന്മാരായ അർജൻറീനൻ ടീമും ഒക്ടോബറിലാണ് കേരളത്തിൽ എത്തുകയെന്നാണ് തുടക്കം മുതൽ മന്ത്രി പറയുന്നത്. രണ്ട് പ്രദർശന മത്സരങ്ങൾ കേരളത്തിൽ സംഘടിപ്പിക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ, ഒക്ടോബറിൽ കേരളത്തിലെത്തുമെന്ന് അറിയിച്ച അതേ സമയത്ത് അർജൻറീന ചൈനയിൽ കളിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

അതേസമയം മെസ്സിയും സംഘവും എപ്പോഴാണ് കേരളത്തിലെത്തുക എന്നതിനെ സംബന്ധിച്ച് വ്യക്തത വരാനുണ്ട്.

Sports Minister V. Abdurahman announced that the Argentine football team will come to Kerala.

Share Email
LATEST
More Articles
Top