ഇന്ത്യൻ സേനയ്ക്ക്  അത്യാധുനീക ഉപകരണങ്ങൾ: 2000 കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം 

ഇന്ത്യൻ സേനയ്ക്ക്  അത്യാധുനീക ഉപകരണങ്ങൾ: 2000 കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം 

ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിനു പിന്നാലെ ഇന്ത്യ പ്രതിരോധ മേഖലയിൽ കൂടുതൽ ശക്തി കേന്ദ്രീകരിക്കുന്നു. ഇതിന്റെ ഭാഗമായി 2000 കോടി രൂപയുടെ കരാറിന് പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി 

അത്യാധുനീക  ഡ്രോൺ  സംവിധാനങ്ങൾ ഉൾപ്പെടെ വാങ്ങാൻ ആണ് കരാർ. ഇതിനായി വ്യത്യസ്ഥങ്ങളായ 13 കരാറുകളാണ്. ഇതിലൂടെ  അന്ത്യാധുനിക സംവിധാനങ്ങൾ സേനയുടെ ഭാഗമാകും.

കേന്ദ്രീകൃത ഡ്രോൺ വേധ സംവിധാനം, വ്യോമ ആക്രമണ പ്രതിരോധ സംവിധാനം, വിദൂര നിയന്ത്രിത നിരീക്ഷണ ഡ്രോണുകള്‍, കവചിത വാഹനങ്ങള്‍, തോക്കുകളില്‍ ഘടിപ്പിക്കാവുന്ന രാത്രിയിലും കാഴ്ച നല്‍കുന്ന നൈറ്റ് സൈറ്റ് സംവിധാനം എന്നിവയാണ് അടിയന്തരമായി വാങ്ങുന്നത്. 

പാക് അതിർത്തിയിലടക്കം പ്രതിരോധസംവിധാനങ്ങൾക്ക് കൂടുതൽ കരുത്ത് നൽകാനാണ് പ്രതിരോധമന്ത്രാലയം പുതിയ കരാറിലൂടെ ലകഷ്യമിടുന്നത്.

ഭീകരപ്രവർത്തനങ്ങൾക്കെതിരേ നടപടികൾ കടുപ്പിക്കാനാണ് ലക്ഷ്യം. ഡ്രോണുകളെ പ്രതിരോധിക്കാനും സൈനികരുടെ സുരക്ഷയും ആക്രമണശേഷിയും വര്‍ധിപ്പിക്കാള്ള പ്രതിരോധ ഇടപാടാണിത്. 

State-of-the-art equipment for Indian Army: Defence deal worth Rs 2000 crore approved

Share Email
LATEST
Top