നിലമ്പൂരില്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവം: അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

നിലമ്പൂരില്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവം: അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

നിലമ്പൂര്‍: പന്നിക്കെണിയില്‍ നിന്ന് പത്താം ക്ലാസ് വിദ്യാര്‍ഥി നിലമ്പൂരില്‍ ഷോക്കേറ്റു മരിച്ച സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ. അലവിയുടെ നേതൃത്വത്തിലാണ് അന്വേഷണം. മരണം വിവാദമയാതിനു പിന്നാലെയാണ് അന്വേഷണ സംഘത്തെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്.

പന്നിക്കെണി വെച്ച സംഭവത്തില്‍ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. വഴിക്കടവ് വെള്ളക്കെട്ട സ്വദേശി വിനീഷ് ആണ് അറസ്റ്റിലായത്. കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടിയാണ് ഇയാള്‍ കെണി വെച്ചത്. വിനീഷ് നേരത്തെയും സമാനമായ രീതിയില്‍ കെണി വെച്ച് പന്നിയെ പിടികൂടിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതിയുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ വിശദമായി പരിശോധിക്കും. മറ്റാര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.

ഇതിനിടെ കൊല്ലപ്പെട്ട അനന്തുവിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. തോട്ടില്‍ മീന്‍പിടിക്കാന്‍ പോയപ്പോഴാണ് അനന്തുവിനും സുഹൃത്തുക്കള്‍ക്കും ഷോക്കേറ്റത്. ഷോക്കേറ്റ് പരിക്കേറ്റ സുഹൃത്തുക്കളുടെ നില ഗുരുതരമല്ലെന്നാണ് വിവരം. അനന്തുവിന്റെ വയറില്‍ നേരിട്ട് ഷോക്കേറ്റതാണ് മരണത്തിന് കാരണമായതെന്നാണ് സൂചന. വയറില്‍ ഷോക്കേറ്റ് പൊള്ളലേറ്റതിന്റെ പാടുണ്ട്.

student-dies-of-shock-in-nilambu

Share Email
LATEST
More Articles
Top