ശുഭാംശുവും സംഘവും ഇന്ന് ബഹിരാകാശം തൊടും, ഡ്രാഗണ്‍ പേടകത്തിന്റെ ഡോക്കിംഗ് ഇന്ത്യന്‍ സമയം വൈകുന്നേരം 5.30 ന്

ശുഭാംശുവും സംഘവും ഇന്ന് ബഹിരാകാശം തൊടും,  ഡ്രാഗണ്‍ പേടകത്തിന്റെ ഡോക്കിംഗ് ഇന്ത്യന്‍ സമയം വൈകുന്നേരം 5.30 ന്

ഫ്ളോറിഡ: ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ലയും സംഘവുമായി കുതിച്ചുയര്‍ന്ന ഡ്രാഗണ്‍ പേടകം ഇന്ന് ബഹിരാകാശ നിലയത്തില്‍ എത്തും. ഇന്ത്യൻ സമയം ഇന്നു വൈകുന്നേരം 4.30ന് ഡ്രാഗണ്‍ പേടകത്തിന്റെ ഡോക്കിംഗ് നടക്കും എന്നാണ് അറിയിപ്പ്.

ശുഭാംശു ശുക്ലയടക്കം നാല് ബഹിരാകാശ സഞ്ചാരികളുമായി ആക്‌സിയം 4 ദൗത്യം ഇന്നലെ ഉച്ചയ്ക്ക് 12.01നാണ് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39 എയില്‍ നിന്ന് വിക്ഷേപിച്ചത്. സ്‌പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം.ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്ക്ക് പുറമെ അമേരിക്കന്‍ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ട് ബഹിരാകാശ സഞ്ചാരി സ്ലാവോസ് ഉസ്‌നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് സംഘത്തിലുള്ളത്. പെഗ്ഗിയാണ് ദൗത്യ കമാന്‍ഡര്‍. മിഷന്‍ പൈലറ്റ് ശുഭാംശു ശുക്ലയാണ്.

സ്‌പേസ് എക്സിന്റെ തന്നെ ഡ്രാഗണ്‍ പേടകത്തിലാണ് ഇവര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തുന്നത്. ദൗത്യ സംഘം ബഹിരാകാശ നിലയത്തില്‍ 14 ദിവസം ചെലവഴിക്കും. ഇവര്‍ 60 പരീക്ഷണങ്ങള്‍ ഐഎസ്എസില്‍ നടത്തും. സ്വകാര്യ കമ്പനിയായ ആക്‌സിയം സ്‌പേസ്, നാസയും സ്‌പേസ് എക്സുമായി സഹകരിച്ചാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആക്‌സിയം 4 ദൗത്യം നടത്തുന്നത്.

ആക്‌സിയം ദൗത്യത്തിന്റെ ഭാഗമായതോടെ രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ എന്ന നേട്ടം ഇതോടെ ശുഭാംശു ശുക്ല സ്വന്തമാക്കി.

Subhanshu and his team will touch the skies of Bihar today,

Share Email
Top