തഹാവൂര്‍ റാണയ്ക്ക് കാനഡയിലെ ബന്ധുക്കള്‍ക്ക് ഫോണ്‍ ചെയ്യാന്‍ അനുമതി

തഹാവൂര്‍ റാണയ്ക്ക് കാനഡയിലെ ബന്ധുക്കള്‍ക്ക് ഫോണ്‍ ചെയ്യാന്‍ അനുമതി

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി തഹാവൂര്‍ ഹുസൈന്‍ റാണയ്ക്ക് ഫോണില്‍ കാനഡയിലുള്ള കുടുംബത്തെ ബന്ധപ്പെടാന്‍ അനുമതി നല്‍കി. ഡല്‍ഹിയിലെ പാട്യാല ഹൗസ് കോടതിയാണ് തഹാവൂര്‍ റാണയ്ക്ക് ഒറ്റ തവണത്തേക്ക് ഫോണ്‍ കോളിനുള്ള അനുമതി നല്‍കിയത്. ജയില്‍ ചട്ടങ്ങളനുസരിച്ച് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലായിരിക്കും റാണയ്ക്ക് വീട്ടുകാരുമായി ബന്ധപ്പെടാന്‍ സാധിക്കുക. കഴിഞ്ഞ മാസമാണ് കുംടുംബാംഗങ്ങളെ ഫോണ്‍ ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി റാണ കോടതിയെ സമീപിച്ചത്.

ജയില്‍ മാനുവന്‍ പ്രകാരം ഭാവിയില്‍ റാണയ്ക്ക് ഫോണ്‍ കോള്‍ ചെയ്യുന്നതിനുള്ള അനുവാദം നല്‍കണമോ എന്ന കാര്യത്തില്‍ ജയില്‍ അധികൃതര്‍ നിലപാട് വിശദീകരിക്കണം എന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ റാണയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിവരങ്ങളും കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 2008 നവംബര്‍ 26-ന് നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ ഗൂഢാലോചനയില്‍ മുഖ്യപങ്കാളിയാണ് തഹാവൂര്‍ റാണെയെന്നാണ് കണ്ടെത്തല്‍. മുംബൈ ആക്രമണത്തിനും പത്ത് ദിവസം മുമ്പ് 2008 നവംബര്‍ പതിനാറിനാണ് റാണ കൊച്ചി മറൈന്‍ ഡ്രൈവിലെ ഹോട്ടലില്‍ മുറിയിടുത്തത്.

Tahawwur Rana one-time phone call to family in Canada under supervision

Share Email
Top