ചെന്നൈ: ലഹരി മരുന്ന് കേസിൽ തമിഴ് സിനിമാ നടൻ ശ്രീകാന്ത് അറസ്റ്റിൽ. വൈദ്യ പരിശോധന ഫലം വന്നതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീകാന്തിന്റെ രക്തത്തിൽ കൊക്കെയിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ എഐഎഡിഎംകെ നേതാവായിരുന്ന പ്രതിയുടെ മൊഴിയെ തുടർന്നാണ് ശ്രീകാന്തിനെ ആദ്യം കസ്റ്റഡിയിലെടുത്തത്.
എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട പ്രസാദാണ് താരത്തിന് എതിരെ മൊഴി നൽകിയത്. കൊക്കെയ്ൻ കൈവശം വെച്ചതിന് അറസ്റ്റിലായ മയക്കുമരുന്ന് കടത്തുകാരന് ശ്രീകാന്തിനെ പരിചയപ്പെടുത്തിയത് പ്രസാദാണെന്നും റിപ്പോർട്ടുണ്ട്. ശ്രീകാന്തിന് ലഹരിമരുന്ന് നൽകിയെന്നായിരുന്നു പ്രസാദ് പൊലീസിന് മൊഴി നൽകിയതും. ചെന്നൈ നുംഗമ്പാക്കം പൊലീസ് സ്റ്റേഷനിലാണ് താരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ശ്രീകാന്തിന്റെ രക്തസാംപിളുകൾ പരിശോധിച്ചപ്പോൾ ലഹരിസാന്നിധ്യം കണ്ടെത്തിയെന്നാണു സൂചന. ബെംഗളൂരുവിൽ താമസിക്കുന്ന ഒരു നൈജീരിയൻ പൗരനിൽ നിന്നാണ് ലഹരിമരുന്ന് വാങ്ങിയതെന്നാണ് പ്രസാദ് പൊലീസിനോടു പറഞ്ഞത്. കൊക്കെയ്ൻ കൈവശം വെച്ചതിന് അറസ്റ്റിലായ മയക്കുമരുന്ന് കടത്തുകാരന് ശ്രീകാന്തിനെ പരിചയപ്പെടുത്തിയത് പ്രസാദാണെന്നും റിപ്പോർട്ടുണ്ട്. ശ്രീകാന്തിന് ലഹരിമരുന്ന് നൽകിയെന്നായിരുന്നു പ്രസാദ് പൊലീസിന് മൊഴി നൽകിയതും.
നടൻ ശ്രീകാന്തിനും ലഹരിമരുന്ന് കൈമാറിയെന്നാണ് ഇയാൾ പൊലീസിനു നൽകിയ മൊഴി. ഒരു ഗ്രാം കൊക്കെയ്ൻ 12,000 രൂപയ്ക്ക് ശ്രീകാന്തിനു നൽകിയെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇതു സംബന്ധിച്ച അന്വേഷണത്തിനാണ് ശ്രീകാന്തിനെ വിളിച്ചുവരുത്തിയത്. ശ്രീകാന്തിന്റെ രക്തസാംപിളുകൾ പരിശോധിച്ചപ്പോൾ ലഹരിസാന്നിധ്യം കണ്ടെത്തിയെന്നാണു സൂചന. ബെംഗളൂരുവിൽ താമസിക്കുന്ന ഒരു നൈജീരിയൻ പൗരനിൽ നിന്നാണ് ലഹരിമരുന്ന് വാങ്ങിയതെന്നാണ് പ്രസാദ് പൊലീസിനോടു പറഞ്ഞത്.
തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായ നടനാണ് ശ്രീകാന്ത്. 1999ൽ കെ.ബാലചന്ദറിന്റെ ജന്നൽ മറാബു കവിതൈകൾ എന്ന ടിവി ഷോയിലൂടെയാണ് അഭിനയരംഗത്തേക്കു പ്രവേശിച്ചത്. 2002ൽ തമിഴ് ചിത്രമായ റോജ കൂട്ടത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു. ചിത്രം വലിയ ഹിറ്റായിരുന്നു. തുടർന്ന് ഏപ്രിൽ മാദത്തിൽ, പാർഥിപൻ കനവ് തുടങ്ങിയ വിജയ ചിത്രങ്ങളിലും നായകനായി.
2003ൽ പുറത്തിറങ്ങിയ ഒകാരികി ഒകാരു എന്ന ചിത്രത്തിലൂടെയായിരുന്നു തെലുങ്ക് അരങ്ങേറ്റം. തെലുങ്കിൽ ‘ശ്രീറാം’ എന്ന പേരിലാണ് അറിയപ്പെടുന്നത്. മലയാളത്തിൽ ഹീറോ, ഉപ്പുകണ്ടം ബ്രദേഴ്സ് ബാക് ഇൻ ആക്ഷൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
വിജയ് നായകനായ നൻപനിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് ശ്രീകാന്ത്. കൊഞ്ചം കാതൽ കൊഞ്ചം മോദൽ ആണ് അവസാനമായി വേഷമിട്ട സിനിമ. കെ രംഗരാജാണ് ശ്രീകാന്ത് ചിത്രം സംവിധാനം ചെയ്തതത്. കാർത്തിക് എന്ന കഥാപാത്രമായിരുന്നു.
Tamil film actor Srikanth arrested in drug case