സാങ്കേതിക തകരാര്‍ : സാന്‍ഫ്രാന്‍സിസ്‌കോ- മുംബൈ വിമാനം കൊൽക്കത്തയിലിറക്കി

സാങ്കേതിക തകരാര്‍ : സാന്‍ഫ്രാന്‍സിസ്‌കോ- മുംബൈ വിമാനം കൊൽക്കത്തയിലിറക്കി

കൊല്‍ക്കത്ത: അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്ന് മുംബൈയിലേ്ക്ക സര്‍വീസ് നടത്തിയ എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് നടത്തി. കൊല്‍ക്കത്തയില്‍ യാത്രക്കാരെ ഇറക്കിയ ശേഷം നടത്തിയ പരിശോധനയിലാണ് വിമാനത്തിന്റെ ഒരു എന്‍ജിനു സാങ്കേതീക തകരാര്‍ ഉള്ളത് വ്യക്തമായത്. തുടര്‍ന്ന് മുംബൈയിലേക്കുള്ള സര്‍വീസ് ഉപേക്ഷിച്ചു.

ബോയിംഗ് 777-200 എല്‍ ആര്‍ വിമാനമായ എഐ 180, ഇന്നു പുലര്‍ച്ചെ 12.45 നാണ് കൊല്‍ക്കത്തയില്‍ ലാന്‍ഡ് ചെയ്തത്. . തുടര്‍ന്ന് രണ്ടിന് മുംബൈയിലേക്ക് പുറപ്പെടേണ്ടതായിരുന്നു. എന്നാല്‍ വിമാനത്തിന്റെ ഇടതു എന്‍ജിനില്‍ ഒരു സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനാല്‍ യാത്ര വൈകി. പുലര്‍ച്ചെ 5.20 ഓടെ, എല്ലാ യാത്രക്കാരേയും പുറത്തിറക്കി.

അഹമ്മദാബാദ് വിമാന ദുരന്തത്തിനു പിന്നാലെ അതി കര്‍ശനമായ പരിശോധനകളാണ് ബോയിംഗ് വിമാനങ്ങളില്‍ നടത്തുന്നത്.

Technical glitch: San Francisco-Mumbai flight makes emergency landing

Share Email
Top