ബൈജു ആലപ്പാട്ട് (KCCNA PRO)
ഹൂസ്റ്റൺ : ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക(KCCNA)യുടെ യൂത്ത് ഓർഗനൈസേഷനായ KCYLNA , അമേരിക്കയിലെ വിവിധ റീജിയണുകളിൽ യുവജനങ്ങളിൽ കൂടുതൽ പങ്കാളിത്തവും ബന്ധങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി റീജിയണൽ ഇവെന്റുകൾ സംഘടിപ്പിച്ചു വരുന്നു. ഇത് ആത്യന്തികമായി പ്രാദേശിക യൂണിറ്റുകളെ ശക്തിപ്പെടുത്തുകയും കമ്മ്യൂണിറ്റി പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ടെക്സസ് റീജിയണൽ ഇവൻറ് “ടെക്സസ് ടേക്ക്ഓവർ” ജൂൺ 28 ന് ഹ്യൂസ്റ്റണിൽ നടക്കും.
ഹൂസ്റ്റൺ ,ഡാളസ് സാൻ അന്റോണിയോ യൂണിറ്റുകളി നിന്നായി 60 -ല്പരം യുവജനങ്ങൾ പങ്കെടുക്കുന്ന ടെക്സസ് ടേക്ക്ഓവർ പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി KCYLNA പ്രസിഡന്റ് ആൽവിൻ പിണർക്കയിൽ അറിയിച്ചു.
ഹൂസ്റ്റണിലെ നാസ സ്പേസ് സെന്ററിന് സമീപമുള്ള കേമാ ബ്രോഡ്‍വാകിലും ഹൂസ്റ്റൺ കമ്മ്യൂണിറ്റി സെന്ററിലുമായി ഒരുദിവസം നീണ്ടു നിൽക്കുന്ന വിവിധങ്ങളായ വിനോദ പരിപാടികൾ ,കമ്മ്യൂണിറ്റിയിലെ യുവജനതയ്ക്കു കൂടുതൽ അടുത്തിടപെഴുകുവാനും സൗഹൃദങ്ങൾ പുതുക്കുവാനുള്ള അവസരങ്ങൾ തുടങ്ങി ധാരാളം പരിപാടികൾ കോർത്തിണക്കിയാണ് സംഘടിപ്പിച്ചിട്ടുള്ളത് .
മിസോറി മേയറും KCYLNA യുടെ പ്രഥമ പ്രിസിഡന്റ്റുമായ റോബിൻ ഏലക്കാട്ടു മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയിൽ KCCNA എക്സിക്യൂട്ടീവ് കമ്മിറ്റി മെoമ്പേഴ്സും പങ്കെടുക്കുന്നുണ്ട് .
KCCNA പ്രസിഡന്റ് ജെയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന പ്രോഗ്രാമുകൾക്ക് അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും നൽകുന്നുണ്ട്. ടെക്സാസ് ടേക്ക്ഓവർ പരിപാടിയുടെ അവസാന ഒരുക്കങ്ങൾ KCCNA എക്സിക്യൂട്ടീവ് കമ്മിറ്റീയും KCYLNA എക്സിക്യൂട്ടീവ് കമ്മിറ്റീയും വിലയിരുത്തിയതായും മുതിർന്നവരും മാതാപിതാക്കളുമായി ധാരാളം ചാപ്രോൺസിന്റെ സാന്നിധ്യം ഉറപ്പുവരുത്തിയതായും KCCNA ജനറൽ സെക്രട്ടറി വിപിൻ ചാലുങ്കൽ അറിയിച്ചു.
KCYLNA യിലൂടെ റീജിയണൽ ഇവെന്റുകൾക്കു എല്ലാവിധ പിന്തുണയും അറിയിക്കുന്നതായും , ടെക്സാസ് ടേക്ക്ഓവർ സങ്കടിപ്പിച്ച KCYLNA യെ അഭിനന്ദിക്കുനന്നതായും KCCNA പ്രസിഡന്റ് ജെയിംസ് ഇല്ലിക്കൽ തൻറെ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
ആൽവിൻ പിണർക്കയിൽ (പ്രസിഡന്റ്) , ഷെറിൽ ചെറുകര (വൈസ് പ്രസിഡന്റ്) ,സ്നേഹ പാലപ്പുഴമറ്റം (സെക്രട്ടറി), താര കണ്ടാരപ്പള്ളിൽ (ജോയിൻറ് സെക്രട്ടറി) , മിഷേൽ പറമ്പേട്ട് ( ട്രഷറർ) എന്നിവരാണ് KCYLNA യ്ക്ക് നേതൃത്വം നൽകുന്നത് . റെയ്‌ന കാരക്കാട്ടിലാണ് KCYLNA TX RVP.
KCYLNA Texas Regional Event
'Texas Takeover' Saturday in Houston