നിലമ്പൂരില്‍ പോരാട്ടം ഇഞ്ചോടിഞ്ച്: അന്‍വറും വോട്ടു പിടിക്കുന്നു

നിലമ്പൂരില്‍ പോരാട്ടം ഇഞ്ചോടിഞ്ച്: അന്‍വറും വോട്ടു പിടിക്കുന്നു

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ആദ്യ മണിക്കൂറുകളില്‍ ഇഞ്ചോട് ഇഞ്ച് പോരാട്ടം. മൂന്നു റൗണ്ടുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 1725 വോട്ടുകളുടെ ലീഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് മുന്നിലാണ്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ആദ്യഫലസൂചനകള്‍ ആര്യാടന്‍ ഷൗക്കത്തിന് അനുകൂലമായിരുന്നു. ആദ്യ 20 മിനിറ്റുകള്‍ പിന്നിട്ടപ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് 200 വോട്ടിന്റെ ലീഡാണ് വന്നത്. ആദ്യബൂത്തില്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ഥി ഇടതു സ്ഥാനാര്‍ഥിയെക്കാള്‍ ഇരട്ടി വോട്ടാണ് നേടിയിരിക്കുന്നത്. തുടര്‍ ഭരണം പ്രതീക്ഷിക്കുന്ന ഇടത് സര്‍ക്കാരിനും ഭരണവിരുദ്ധവികാരം വോട്ടായിമാറുമെന്ന പ്രചാരണവുമായി മുന്നോട്ട് പോയ യുഡിഎഫിനും ഫലം നിര്‍ണായകം. രാജിവെച്ച് വീണ്ടും ഉപതെരഞ്ഞെടുപ്പിനെ നേരിട്ട അന്‍വര്‍ എത്ര വോട്ട് പിടിക്കുമെന്നതും വിധി നിര്‍ണയിക്കും. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് ബിജെപി പിടിക്കുമോയെന്നും ആകാംക്ഷയുണ്ട്. നിലമ്പൂരിലെ ഏറ്റവും വലിയ പഞ്ചായത്തായ വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. അവിടെ അന്‍വര്‍ നാലായിരത്തോളം വോട്ടുകള്‍ പിടിച്ചത് യുഡിഎഫിന ്പ്രതിസന്ധി സൃഷ്ടിച്ചു. ആകെ 20 റൗണ്ടാണ് വോട്ടെണ്ണല്‍. ആദ്യ നാലു റൗണ്ടുകള്‍ വഴിക്കടവ് പഞ്ചായത്തിലാണ്. യുഡിഎഫും പി.വി അന്‍വറും എറ്രവുമധിരം പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന പഞ്ചായത്താണ് വഴിക്കടവ്. നാലാം റൗണ്ടില്‍ മുത്തേടം പഞ്ചായത്തിലെ വോട്ടു കൂടി എണ്ണും. അഞ്ചാം റണ്ടില്‍ മുത്തേടം.ആറാം റൗണ്ടില്‍ എടക്കര, ഏഴ്, എട്ട്,ഒന്‍പത് റൗണ്ടുകളില്‍ എടക്കരയും പോത്തുകല്ലും എണ്ണും. പത്തുമുതല്‍ 12 വരെ റൗണ്ടില്‍ ചുങ്കത്തറ പഞ്ചായത്താണ് എണ്ണും. 12 മുതല്‍ 20 വരെ റൗണ്ടുകളില്‍ നിലമ്പൂര്‍ മുനിസിപ്പാലിറ്റിയും ,കരുളായി, അമരമ്പലം പഞ്ചായത്തുകളും എണ്ണും. ആകെ 263 ബൂത്തുകളിലാണ് പോളിംഗ് നടന്നത്.

The fight in Nilambur is intense: Anwar is also winning votes
Share Email
LATEST
More Articles
Top