ചിലർക്ക് മോദിയാണ് വലുത് : മല്ലികാർജ്ജുൻ ഖാർഗെ; പറക്കാൻ ആരുടെയും അനുമതി വേണ്ടെന്ന് തരൂർ; ഭിന്നത രൂക്ഷമാകുന്നു

ചിലർക്ക് മോദിയാണ് വലുത് : മല്ലികാർജ്ജുൻ ഖാർഗെ; പറക്കാൻ ആരുടെയും അനുമതി വേണ്ടെന്ന് തരൂർ; ഭിന്നത രൂക്ഷമാകുന്നു

ന്യൂഡൽഹി: തിരുവനന്തപുരം എംപി ശശി തരൂരും കോൺഗ്രസും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നു. തരൂരിന്റെ മോദി സ്തുതിയെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ തന്നെ രംഗത്തെത്തി. ചിലർക്ക് മോദിയാണ് വലുതെന്നും അവരെ സംബന്ധിച്ചിടത്തോളം രാജ്യം രണ്ടാമതാണ് എന്നുമുള്ള ഖാർഗെയുടെ പരാമർശം ശശി തരൂരിനെ ഉന്നം വച്ചാണെന്ന ചർച്ചകൾക്കിടെയാണ് രംഗം കൊഴുപ്പിച്ച് തിരുവനന്തപുരം എംപിയും രംഗത്തെത്തിയത്.

ന്യൂഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു കോൺഗ്രസ് അധ്യക്ഷൻ ശശി തരൂരുമായി ബന്ധപ്പെട്ട വിഷയത്തിൽ മറുപടി പറഞ്ഞത്. ‘ശശി തരൂരിന്റെ ഭാഷ വളരെ നല്ലതാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ഇപ്പോഴും കോൺഗ്രസ് പ്രവർത്തക സമിതിയിൽ തുടരുന്നത്. ഞങ്ങൾ രാജ്യതാൽപ്പര്യത്തിനൊപ്പമാണ്. ഓപ്പറേഷൻ സിന്ദൂറിലുൾപ്പെടെ നിലപാട് വ്യക്തമാണ്. രാജ്യമാണ് പ്രധാനം. പക്ഷെ മറ്റ് ചിലർക്ക് മോദിയാണ് വലുത്. രാജ്യമൊക്കെ രണ്ടാമതാണ്. അതിനിപ്പോൾ നമുക്ക് എന്തുചെയ്യാനാകും’ എന്നായിരുന്നു മല്ലികാർജ്ജുൻ ഖാർഗെയുടെ വാക്കുകൾ.

ഖാർഗെയുടെ വാക്കുകൾ വാർത്തയായതിന് പിന്നാലെ പരോക്ഷ മറുപടിയുമായി തരൂർ രംഗത്തെത്തി. എക്‌സ് പോസ്റ്റിലാണ് തരൂരിന്റെ പ്രതികരണം. ഒരു കുരുവിയുടെ ചിത്രമാണ് തരൂർ പങ്കുവച്ചിരിക്കുന്നത്. പറക്കാൻ ആരുടെയും അനുമതി വേണ്ടെന്ന് അർത്ഥം വരുന്നതാണ് ഫോട്ടോയിലെ കുറിപ്പ്. ചിറകുകൾ നിങ്ങളുടേതാണ്. ആകാശത്തിന് ആരും ഉടമസ്ഥരല്ലെന്നും തരൂർ കുറിക്കുന്നു.

The relationship between Shashi Tharoor and the Congress is getting worse.

Share Email
Top