വിദ്യാർഥിനി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് ആത്മഹത്യാകുറിപ്പിൽ പരാമർശിക്കുന്ന അഞ്ച് അദ്ധ്യാപകരെയും പുറത്താക്കുമെന്ന് സ്‌കൂൾ മാനേജ്‌മെന്റ്

വിദ്യാർഥിനി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് ആത്മഹത്യാകുറിപ്പിൽ പരാമർശിക്കുന്ന അഞ്ച് അദ്ധ്യാപകരെയും പുറത്താക്കുമെന്ന് സ്‌കൂൾ മാനേജ്‌മെന്റ്

പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക്ക്‌സ് കോൺവെന്റ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് ആത്മഹത്യാകുറിപ്പിൽ പരാമർശിക്കുന്ന എല്ലാ അദ്ധ്യാപകരെയും പുറത്താക്കുമെന്ന് സ്‌കൂൾ മാനേജ്‌മെന്റ്. അഞ്ച് അധ്യാപകർക്കെതിരെ ആയിരുന്നു ആരോപണം.

ഇവരിൽ പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന് പേരെ നേരത്തെ പുറത്താക്കിയിരുന്നു. ആത്മഹത്യാ കുറിപ്പിൽ പേരുള്ള അധ്യാപകരെ മുഴുവൻ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് നേരത്തെ പ്രതിഷേധമുയർന്നിരുന്നു.

സുഹൃത്തിന്റെ പുസ്തകത്തിൽ അഞ്ച് അധ്യാപകർക്കെതിരെ ആരോപണങ്ങൾ ഉയർത്തിയാണ് ആശിർനന്ദയുടെ കുറിപ്പെന്ന് സഹപാഠികൾ നേരത്തെ പറഞ്ഞിരുന്നു. വിദ്യാർത്ഥിയുടെ മരണത്തിന് കാരണക്കാരായ അധ്യാപകരിൽ രണ്ടുപേരെ സസ്‌പെൻഡ് ചെയ്യാമെന്ന് മാനേജ്‌മെന്റ് പിടിഎയും അറിയിച്ചിരുന്നു. എന്നാൽ ഇത് അംഗീകരിക്കില്ലെന്ന് വിദ്യാർത്ഥി സംഘടന നേതാക്കളും രക്ഷിതാക്കളും അറിയിച്ചു. ഇതിനെത്തുടർന്നാണ് 5 പേരെയും പുറത്താക്കാമെന്ന് മാനേജ്‌മെന്റ് വഴങ്ങിയത്.

അതേ സമയം, ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനി എഴുതിയതായി കരുതുന്ന ആത്മഹത്യാക്കുറിപ്പ് ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. മരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിക്ഷേധം സംഘർഷത്തിൽ കലാശിച്ചു. മാനേജ്‌മെന്റ് വിളിച്ചു ചേർത്ത യോഗത്തിൽ, രക്ഷിതാക്കൾ ദുരനുഭവങ്ങൾ വിവരിച്ചു. മാർക്കിന്റെ അടിസ്ഥാനത്തിലും മറ്റു മാനദണ്ഡങ്ങൾ പ്രകാരവും കുട്ടികളെ ക്ലാസ് മാറ്റിയിരുത്തില്ലെന്നും മാനേജ്‌മെന്റ് അറിയിച്ചു.

തിങ്കളാഴ്ചയാണ് പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക്‌സ് കോൺവെന്റ് സ്‌കൂളിലെ ഒമ്പതാം ക്ലാസ്വിദ്യാർത്ഥിനി ആശിർനന്ദ, ആത്മഹത്യ ചെയ്തത്. പിന്നാലെ അധ്യാപകർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തുവന്നിരുന്നു.

പ്രതിഷേധം കടുത്തതോടെ ആരോപണ വിധേയരായ സ്‌കൂൾ പ്രിൻസിപ്പൾ ഒ.പി ജോയിസി, അധ്യാപികമാരായ സ്‌റ്റെല്ല ബാബു, എ.ടി തങ്കം എന്നിവരെ പുറത്താക്കിയിരുന്നു. ഇവരെ കൂടാതെ അമ്പിളി, അർച്ചന എന്നീ അധ്യാപകരുടെ പേരും ആത്മഹത്യാക്കുറിപ്പിൽ ഉണ്ടെന്നാണ് സഹപാഠികളുടെ വെളിപ്പെടുത്തൽ.

തന്റെ ജീവിതം അദ്ധ്യാപകർ തകർത്തുവെന്നും കുറിപ്പിൽ എഴുതിയിട്ടുണ്ട്. അമ്പിളി, അർച്ചന എന്നീ അദ്ധ്യാപകരുടെ പേര് കുറിപ്പിൽ ഉണ്ടായിരുന്നു. സ്‌റ്റെല്ല ബാബു എന്ന അദ്ധ്യാപിക മാനസികമായി പീഡിപ്പിച്ചിരുന്നതായി ആശിർനന്ദ പറഞ്ഞതായും സഹപാഠി അറിയിച്ചു. സുഹൃത്തിന്റെ നോട്ട്ബുക്കിന്റെ പുറകിലാണ് ആശിർനന്ദ ആത്മഹത്യക്കുറിപ്പ് എഴുതിയിരുന്നത്.

അതേസമയം, ആശിർനന്ദയുടെ വീടും പഠിച്ച സ്‌കൂളും ബാലാവകാശ കമ്മീഷൻ സന്ദർശിക്കും. . കുട്ടികൾക്കായി പുതിയ കൗൺസിലറെ നിയമിക്കും. അദ്ധ്യാപകർക്കും കൗൺസിലിംഗ് നൽകും.

The school management announced that all five teachers mentioned in the suicide note, in connection with the suicide of a ninth-grade student, would be dismissed

Share Email
LATEST
Top