കാത്തിരിപ്പിനു വിരാമം: ശുഭാംശുവും സംഘവുമായി ആക്സിയം 4 കുതിച്ചുയര്‍ന്നു

കാത്തിരിപ്പിനു വിരാമം: ശുഭാംശുവും സംഘവുമായി ആക്സിയം 4 കുതിച്ചുയര്‍ന്നു

വാഷിംഗ്ടണ്‍: ഏഴു തവണ മാറ്റിവെച്ചതിന്റെ നീണ്ട കാത്തിരിപ്പുകള്‍ക്ക് വിരാമം കുറിച്ച് ചരിത്ര ദൗത്യവുമായി ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഉള്‍പ്പെടെ നാലുപേരുമായി ആക്സിയം 4 ദൗത്യം സ്‌പേസ് എക്‌സ് കുതിച്ചുയര്‍ന്നു.

ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39എ-യില്‍ നിന്നാണ് ആക്‌സിയം നാലു യാത്രികരെ വഹിച്ച് സ്‌പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകം ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ കുതിച്ചുയര്‍ന്നത്.ശുഭാംശു ശുക്ലയെ കൂടാതെ അമേരിക്കന്‍ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് ആക്സിയം 4 ദൗത്യ സംഘത്തിലുള്ളത്.

നാലു പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശത്തേക്കു പോകുന്നുവെന്നതാണ് ഇന്ത്യയ്ക്ക് ഈ യാത്രയിലുള്ള പ്രത്യേകത.ആക്‌സിയം 4മായുള്ള ഡ്രാഗണ്‍ പേടകകം വ്യാഴാഴ്ച്ച് വൈകുന്നേരം നാലരയോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്യും. പതിനാല് ദിവസത്തെ ദൗത്യമാണ് ആക്‌സിയം ലക്ഷ്യമിടുന്നത്.

ഐഎസ്എസില്‍ വിവിധ പരീക്ഷണങ്ങളിലും ഗവേഷണങ്ങളിലും ഈ നാല്‍വര്‍ സംഘം ഭാഗമാകും. നേരത്തെ, ഏഴ് തവണ മാറ്റിവയ്ക്കേണ്ടി വന്ന ലോഞ്ചാണ് ഇന്ന് വിജയകരമായി വിക്ഷേപിച്ചത്.

The wait is over: Axiom 4 soars with Subhanshu and the team

 



Share Email
Top