വാഷിംഗ്ടൺ: ലോക കോടീശ്വരനും വാഹന നിർമാതാക്കളിലെ അതികായനുമായ ഇലോൺ മസ്കിന്റെ അടുത്ത വാഹന അത്ഭുതം നാളെ മുതൽ. ടെസ്ല യുടെ കുടക്കീഴിൽ ഒരുക്കുന്ന റോബോ ടാക്സി സേവനം നാളെമുതൽ ലഭ്യമാകും. സ്വയംഡ്രൈവ് ചെയ്യുന്ന വാഹന ശ്രേണിയിൽ ഇതോടെ ടെസ്ല ലോകത്ത് സമ്പൂർണ ആധിപത്യം സ്ഥാപിക്കും.
വൈ മോഡൽ റോബോടാക്സിയാണ് നാളെ സാക്ഷാത്കരിക്കപ്പെടുന്നത്. തിരഞ്ഞെടുത്ത ആളുകൾക്ക് മോഡൽ വെ റോബോടാക്സിയിൽ സഞ്ചരിക്കാൻ ടെസ്ല അവസരം നൽകുന്നുണ്ട്
.ടെസ്ല കാലിഫോർണിയയിൽ നിന്ന് ഓസ്റ്റിനിലേക്ക് 2021ലാണ് ങ ആസ്ഥാനം മാറ്റിയത്. റൈഡുകൾ ഓസ്റ്റിനിലെ ഒരു “ജിയോഫെൻസ്ഡ് ഏരിയ’യിൽ ആണ് ക്രമീകരിച്ചിട്ടുള്ളത്.
യാത്രയിൽ പങ്കെടുക്കാൻ എത്ര പേരെ ക്ഷണിച്ചുവെന്ന് വ്യക്തമല്ല. രാവിലെ ആറു മുതൽ റൈഡുകൾ ആരംഭിക്കും.
The wait is over: You can travel in a Tesla robotaxi tomorrow