പാലക്കാട്: മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ചുകൊണ്ട് പാലക്കാട് ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മര്‍ദനമേറ്റ യുവാവ് ഇന്ന് കോടതിയില്‍ മൊഴി നല്കും.ചിറ്റൂര്‍ ആദിവാസി ഉന്നതിയിലെ യുവാവായ സിജു വിനെയാണ് അര്‍ധ നഗ്‌നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചത്. സിജു ഇന്ന് കോടതിയില്‍ ഹാജരായി മൊഴി നല്കും.
സിജുവിന്റെ മൊഴി കൂടി കേട്ട ശേഷമാകും റിമാന്‍ഡി ല്‍ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുക. ഗുരുതരമായി പരിക്കേറ്റ സിജു കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ മാസം 24 നാണ് ഷോളയൂര്‍ സ്വദേശിയായ റെജിന്‍ മാത്യുവും ആലപ്പുഴ സ്വദേശി വിഷ്ണുദാസും ചേര്‍ന്ന് സിജു വേണുവിനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവം പുറംലോകം അറിഞ്ഞതിനു പിന്നാലെ പ്രതികളെ പോലീസ് പിടികൂടി. ജൂണ്‍ 11 വരെ പ്രതികളെ റിമാന്‍ഡ് ചെയതു.
young man who was brutally beaten in Attappadi













