പുരി ജഗന്നാഥ ക്ഷേത്ര രഥയാത്രയ്ക്കിടെ അപകടത്തില്‍ മൂന്നു പേര്‍ മരിച്ച സംഭവം:  ജില്ലാ പോലീസ് സൂപ്രണ്ടിനേയും കളക്ടറേയും ചുമതലയില്‍ നിന്നും നീക്കി

പുരി ജഗന്നാഥ ക്ഷേത്ര രഥയാത്രയ്ക്കിടെ അപകടത്തില്‍ മൂന്നു പേര്‍ മരിച്ച സംഭവം:  ജില്ലാ പോലീസ് സൂപ്രണ്ടിനേയും കളക്ടറേയും ചുമതലയില്‍ നിന്നും നീക്കി

ഭുവനേശ്വര്‍:  പുരി ജഗന്നാഥക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെയുണ്ടായ  തിക്കിലും തിരക്കിലും പെട്ട് മൂന്നു പേര്‍ മരിക്കുകയും 50 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി. പുരി ജില്ലാ കളക്ടര്‍   സിദ്ധാര്‍ത്ഥ ശങ്കര്‍ സ്വെയ്നെയും പോലീസ് സൂപ്രണ്ട് വിനിത് അഗര്‍വാളിനെയും  സ്ഥലം മാറ്റി.  പിനാക് മിശ്രയെ  പുരി എസ്പിയായി നിയമിച്ചു.  ചഞ്ചല്‍ റാണ പുതിയ ജില്ലാകളക്ടറായി ചുമതലയേല്‍ക്കും.

പുരി ജഗന്നാഥക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ്  അപകടമുണ്ടായത്.  രഥയാത്ര ജഗന്നാഥ ക്ഷേത്രത്തിന് മൂന്ന് കിലോമീറ്ററിന് അപ്പുറം ശ്രീ ഗുണ്ടിച്ച ക്ഷേത്രത്തിന് സമീപമമെത്തിപ്പോഴായണ് ദുരന്തം സംഭവിച്ചത്. മരിച്ചവരില്‍ രണ്ടു സ്ത്രീകളും ഒരു പുരുഷനുമാണ് .  പ്രഭാതി ദാസ്, ബസന്തി സാഹു എന്നിവരാണ് മരണപ്പെട്ട സ്ത്രീകള്‍. 70 വയസുള്ള  പ്രേമകാന്തും മരണപ്പെട്ടു. മരണപ്പെട്ടവര്‍  ഖുര്‍ദ ജില്ലയില്‍ നിന്നുള്ളവരാണ്.
പരിക്കേറ്റവരില്‍  ആറുപേരുടെ നില ഗുരുതരമാണ് രഥയാത്ര കണക്കിലെടുത്ത് തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടത്ര  സുരക്ഷാ സംവിധാനങ്ങള്‍ പൊലീസ് ഒരുക്കിയിരുന്നില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ജഗന്നാഥ, ബലഭദ്ര, സുഭദ്ര ദേവി എന്നിവരുടെ വിഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള മൂന്ന് രഥങ്ങള്‍ ശ്രീ ഗുണ്ടിച്ച ക്ഷേത്രത്തിന് സമീപം ഒരുമിച്ചെത്തിയപ്പോഴാണ് തിരക്ക് നിയന്ത്രണാതീതമായത്. രഥങ്ങള്‍ക്കു മുമ്പില്‍ ദര്‍ശനനത്തിനായി ഭക്തര്‍ വന്‍തോതില്‍ ഒഴുകിയെത്തിയതോടെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യമായി.

Three killed in accident near Puri Jagannath Temple: District Police Superintendent and Collector removed from duty

Share Email
Top