ജൂതക്കുടിയേറ്റക്കാരുടെ ആക്രമണത്തില്‍ മൂന്നു പാലസ്തീനികള്‍ കൊല്ലപ്പെട്ടു

ജൂതക്കുടിയേറ്റക്കാരുടെ ആക്രമണത്തില്‍ മൂന്നു പാലസ്തീനികള്‍ കൊല്ലപ്പെട്ടു

ദെയ്ര്‍ അല്‍ ബലാഹ്: വെസ്റ്റ് ബാങ്കില്‍ ജൂത കുടിയേറ്റക്കാര്‍ പലസ്തീനിഗ്രാമം ആക്രമിച്ചെന്നും മൂന്ന് പലസ്തീനികളെ വെടിവച്ചു കൊന്നെന്നും പലസ്തീന്‍ അധികൃതര്‍ അറിയിച്ചു. ആക്രമണം സംബന്ധിച്ച് പുറത്തുവന്ന വീഡിയോയില്‍ കഫര്‍ മാലിക്കില്‍ കാറിനും വീടിനും തീപിടിക്കുന്നതും ജനങ്ങള്‍ ഓടുന്നതും വ്യക്തമാണ്.

വെടിവെയ്ക്കുന്ന ശബ്ദവും കേള്‍ക്കാം. കുടിയേറ്റക്കാരും ഗ്രാമീണരും പരസ്പരം കല്ലെറിഞ്ഞതായി ഇസ്രേലി സൈനികര്‍ പറഞ്ഞു.ഭീകരര്‍ തങ്ങള്‍ക്ക് നേരേ വെടിയുതിര്‍ത്തപ്പോള്‍  തിരിച്ചടിച്ചെന്നും സൈനികര്‍ പറയുന്നു. അഞ്ച് ഇസ്രയേലികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
കുടിയേറ്റക്കാര്‍ പലസ്തീനികള്‍ക്കു നേരേ വെടിയുതിര്‍ത്തെന്നും ഇസ്രേലി സൈന്യം ആംബുലന്‍സ്, അഗ്‌നിശമന സേന എന്നിവരുടെ വാഹനങ്ങള്‍ മണിക്കൂറുകളോളം തടഞ്ഞുവച്ചെന്നും പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം ആരോ പിച്ചു.

Three Palestinians killed in settler attack
Share Email
Top