ഏലത്തോട്ടത്തിലെ കുഴിയില്‍ കടുവ വീണു, വനം വകുപ്പ് മയക്കുവെടി വെച്ചു

ഏലത്തോട്ടത്തിലെ കുഴിയില്‍ കടുവ വീണു, വനം വകുപ്പ് മയക്കുവെടി വെച്ചു

കുമളി: ഹൈറേഞ്ചിനെ ഭീതിയിലാഴ്ത്തി വീണ്ടും കടുവ. ഇടുക്കി കുമളി അണക്കരയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലെ കുഴിയില്‍ വീണ നിലയിലാണ് കടുവയെ കണ്ടെത്തിയത്.


അണക്കര മൈലാടും പാറയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ ഏലതോട്ടത്തിലെ കുഴിയിലാണ് കടുവ വീണത്. കേരള തമിഴ്‌നാട് അതിര്‍ത്തിയിലാണ് ഏലത്തോട്ടം. വനംവകുപ്പ് സംഘം സ്ഥലത്ത് എത്തി.

കടുവയെ മയക്കു വെടി വച്ചു പിടികൂടി. നായയെ ഓടിച്ചപ്പോള്‍ നായയും കടുവയും കുഴില്‍ വീണതായാണ് സംശയം. ജില്ലയില്‍ വന്യജീവി ആക്രമണം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഇന്ന് കടുവയെ കുഴിയില്‍ വീണ നിലയില്‍ കണ്ടെത്തിയത്.

Tiger falls into a hole in a cardamom orchard, forest department fires a bullet

Share Email
LATEST
Top