വാഷിംട്ണ്‍: അമേരിക്കയില്‍ ട്രാന്‍സ് വനിതകള്‍ക്ക് വനിതകള്‍ക്കൊപ്പമുള്ള കായികമത്സരങ്ങളില്‍ വിലക്ക്. ഇത് സംബന്ധിച്ചുള്ള എക്‌സിക്യൂട്ടീവ് ഓഡറില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ദേശീയ വനിതാ ദിനത്തിലാണ് ഈ നിര്‍ണായക ഉത്തരവില്‍ ട്രംപ് ഒപ്പു വെച്ചത.് അന്തര്‍ദേശീയ മത്സരങ്ങളില്‍ വിജയികളായ വനിതകളും ഈ പ്രഖ്യാപന സമയത്ത് ട്രംപിനൊപ്പമുണ്ടായിരുന്നു. വനിതകള്‍ക്കുള്ള ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കാനാണ് ഈ ഉത്തരവെന്നാണ് ട്രപിന്റെ പ്രഖ്യാപനം.
ബൈഡന്‍ ഭരണകൂടം കൊണ്ടുവന്ന ടൈറ്റില്‍ ഒന്‍പത് മാര്‍ഗനിര്‍ദേശങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ജൈവപരമായി പുരുഷന്‍മാര്‍ ആയി ജനിച്ചവര്‍ തങ്ങള്‍ സ്ത്രീകളാണെന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. ട്രംപ് വ്യക്തമാക്കി. അമേരിക്കന്‍ വിദ്യാഭ്യാസ വകുപ്പും എന്‍സിസിഎയും ഇന്റര്‍നാഷ്ണല്‍ ഒളിമ്പിക് അസോസിയേഷനുമയാി സഹകരിച്ച് ഈ ഉത്തരവ് നടപ്പാക്കല്‍ ഉറപ്പാക്കുമെന്നു വൈറ്റ് ഹൗസ് വ്യക്തമാക്കി.
Trans women banned from competing with female athletes
‘