ഗസ്സയിൽ വെടിനിർത്തലിന് വീണ്ടും സമ്മർദം ശക്തമാക്കി ട്രംപ്

ഗസ്സയിൽ വെടിനിർത്തലിന് വീണ്ടും സമ്മർദം ശക്തമാക്കി  ട്രംപ്

വാഷിങ്ടൺ ഡി.സി: ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ലി​ന് വീ​ണ്ടും സ​മ്മ​ർ​ദം ശ​ക്ത​മാ​ക്കി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. 20 മാ​സ​മാ​യി തു​ട​രു​ന്ന സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​ൻ ഗ​സ്സ​യി​ൽ ക​രാ​റി​ലെ​ത്ത​ണ​മെ​ന്നും ഹ​മാ​സ് എ​ല്ലാ ബ​ന്ദി​ക​ളെ​യും അ​ടി​യ​ന്ത​ര​മാ​യി വി​ട്ട​യ​ക്ക​ണ​മെ​ന്നും ട്രം​പ് ത​ന്റെ സ​മൂ​ഹ മാ​ധ്യ​മ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

അടുത്തയാഴ്ചയോടെ ഗസ്സയിൽ വെടിനിർത്തൽ നിലവിൽ വരുമെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. എന്നാൽ, എങ്ങനെ പ്രശ്നം പരിഹരിക്കുമെന്നതിൽ വ്യക്തത വരുത്തിയിട്ടില്ല. ഇസ്രായേൽ സ്ട്രാറ്റജിക് മിനിസ്റ്റർ റോൺ ഡെർമെർ അടുത്തയാഴ്ച യു.എസ് സന്ദർശനം നടത്തുന്നുണ്ട്. ഇതിനിടെ ഗസ്സയിലെ വെടിനിർത്തൽ സംബന്ധിച്ച ചർച്ചകളുണ്ടാവുമെന്നാണ് സൂചന. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ വിശ്വസ്തനാണ് റോൺ ഡെർമർ.

വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ൾ​ക്കാ​യി ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു യു.​എ​സി​ലെ​ത്തു​​മെ​ന്നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ലാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്നും പേ​രു​വെ​ളി​പ്പെ​ടു​ത്താ​ത്ത മു​തി​ർ​ന്ന ഇ​സ്രാ​യേ​ലി ഉ​ദ്യോ​ഗ​സ്ഥൻ അ​റി​യി​ച്ചു. ആ​ദ്യ​ഘ​ട്ട​മാ​യാണ് ഇ​സ്രാ​യേ​ൽ ന​യ​കാ​ര്യ മ​ന്ത്രി റോ​ൺ ഡെ​ർ​മ​ർ യു.​എ​സി​ലെ​ത്തുന്നത്.

ഇ​നി യു​ദ്ധ​വി​രാ​മ​മാ​ണ് വേ​ണ്ട​തെ​ന്നും താ​ൽ​ക്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ വെ​റു​തെ​യാ​ണെ​ന്നും ഹ​മാ​സ് പ​റ​യു​ന്നു. ഗ​സ്സ​യി​ൽ​നി​ന്ന് ​ഇ​സ്രാ​യേ​ൽ സൈ​ന്യം പൂ​ർ​ണ​മാ​യി പി​ൻ​വാ​ങ്ങി​യാ​ൽ എ​ല്ലാ ബ​ന്ദി​ക​ളെ​യും വി​ട്ട​യ​ക്കാ​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്നാ​ൽ, ഗ​സ്സ​യി​ൽ ഇ​നി ഹ​മാ​സ് ചി​ത്ര​ത്തി​ലു​ണ്ടാ​കു​ന്ന ഒ​രു പ​രി​ഹാ​ര​വും അം​ഗീ​ക​രി​ക്കി​ല്ലെ​ന്നാ​ണ് ഇ​സ്രാ​യേ​ൽ നി​ല​പാ​ട്. 50ലേ​റെ ബ​ന്ദി​ക​ൾ ഇ​പ്പോ​ഴും ഹ​മാ​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ഇ​വ​രി​ൽ പ​കു​തി​യോ​ളം പേ​രെ​ങ്കി​ലും ജീ​വ​നോ​ടെ​യു​ണ്ടാ​കാ​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ.

അതിനിടെ, അന്താരാഷ്ട്ര സമ്മർദം വകവെക്കാതെ ഗസ്സയിൽ കൂട്ടക്കൊല തുടരുകയാണ് ഇസ്രായേൽ സൈന്യം. സഹായകേന്ദ്രങ്ങളിൽ ഭക്ഷണം കാത്തുനിൽക്കുന്നവർ ഉൾപ്പെടെ 72 പേരെ ഇന്നലെ വെടിവെച്ച് കൊലപ്പെടുത്തി. ഗസ്സ സിറ്റിയിൽ മാത്രം 47 പേരെ കൊലപ്പെടുത്തി. ഗസ്സ സിറ്റിയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇസ്രായേൽ സൈന്യം. തെക്കൻ ഭാഗങ്ങളിലേക്ക് നീങ്ങാനാണ് നിർദേശം. ഇതിന് പിന്നാലെയാണ് ജനങ്ങൾക്ക് നേരെ വ്യാപക ആക്രമണമുണ്ടായത്.

Trump again steps up pressure for ceasefire in Gaza

Share Email
Top