വാഷിംഗ്ടണ്‍: അനധികൃത കുടിയേറ്റക്കാരെ രാജ്യത്തു നിന്നും പുറത്താക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കുമെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അനധികൃത താമസക്കാര്‍ കൂടുതലായുള്ള ലോസ് ഏഞ്ചല്‍സ്, ചിക്കാഗോ, ന്യൂയോര്‍ക്ക് മേഖലകളില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്നും തന്റെ സോഷ്യല്‍ മീഡിയാ പേജായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. അമേരിക്കയില്‍ നിയമവിരുദ്ധമായി താമസിക്കുന്നവരെ കണ്ടെത്തി നാടുകടത്താനുള്ള നടപടി കൂടുതല്‍ ശക്തമാക്കേണ്ടതുണ്ടന്നെും ട്രംപ് കുറിച്ചു.
ലോസ് ഏഞ്ചല്‍സില്‍ പരിശോധന ശക്തമാക്കുകയും ഇതിനു പിന്നാലെ പ്രതിഷേധം വ്യാപകമാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.
ഒരാഴ്്ച്ചയോളം ലോസ് ഏഞ്ചല്‍സില്‍ വ്യാപക പ്രതിഷേധമായിരുന്നു അലയടിച്ചത്. പ്രതിഷേധത്തിനു പിന്നാലെ നാഷ്ണല്‍ ഗാര്‍ഡുകളേയും മറീനുകളേയും ട്രംപ് ഭരണ കൂടം വിന്യസിച്ചിരുന്നു. ഇതിനെതിരേ കാലിഫോര്‍ണിയ ഗവര്‍ണര്‍ അതിരൂക്ഷമായ പ്രതികരണമാണ് നടത്തിയത്. സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നു കാലിഫോര്‍ണിയ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ നീക്കത്തിനെതിരേ ഗവര്‍ണര്‍ കോടതിയേയും സമീപിച്ചിരുന്നു.
ഇതിനിടെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായുള്ള പരിശോധനകള്‍ക്ക് ചില മേഖലകളില്‍ ഇളവു വരുത്തി. അന്താരാഷ്ട്ര വാര്‍ത്താ ഏജന്സിയീയ റോയിട്ടേഴ്്സ് റിപ്പോര്‍ട്ട് പ്രകാരം കൃഷിഭൂമികള്‍ , ഹോട്ടലുകള്‍, മീറ്റ് ഫാക്ടറികള്‍ എന്നിവിടങ്ങളിലെ റെയ്ഡുകള്‍ക്ക് താത്കാലികമായി ഇടവേള നല്‍കിയതായാണ് അധികൃതര്‍ അറിയിച്ചത്. ഈ മേഖലയിലെ തൊഴിലാളി ക്ഷാമം കൂടി പരിഗണിച്ചാണ് ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചത്. ഇക്കാര്യം ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടെ വിവരമറിയുന്നവരും ഈ വിവരം സ്ഥിരീകരിച്ചു.ട്രംപ് തന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനമായിരുന്നു അനധികൃത കുടിയേറ്റം തടയല്‍ നടപടി. ഇക്കാര്യത്തില്‍ നിലപടാില് വെള്ളം ചേര്ക്കാനില്ലെന്ന നിലപാടില്‍ തന്നെയാണ് ട്രംപ് ഇപ്പോഴും.
Trump: Deportation of illegal immigrants will be expedited