വിദേശ കോടീശ്വരന്‍മാരെ മാടി വിളിക്കുന്ന “ട്രംപ്  ഗോള്‍ഡ് കാര്‍ഡ്” വെബ്‌സൈറ്റ് പ്രവര്‍ത്തന സജ്ജമായി

വിദേശ കോടീശ്വരന്‍മാരെ മാടി വിളിക്കുന്ന “ട്രംപ്  ഗോള്‍ഡ് കാര്‍ഡ്” വെബ്‌സൈറ്റ് പ്രവര്‍ത്തന സജ്ജമായി

വാഷിംഗ്ടണ്‍: കോടിശ്വരന്‍മാരെ അമേരിക്കയിലേക്ക് ആകര്‍ഷിച്ച് സ്ഥിരതാമസമാക്കുന്നതു ലക്ഷ്യമിട്ടുള്ള ട്രംപ് ഗോള്‍ഡ് കാര്‍ഡ് പദ്ധതിക്കായുള്ള വെബ്‌സൈറ്റ് പ്രവര്‍ത്തന സജ്ജമായി. അഞ്ചു മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ തയാറുള്ള വിദേശ കോടീശ്വന്‍മാര്‍ക്ക് അമേരിക്കയില്‍ ഗ്രീന് കാര്‍ഡിനു തുല്യമായ പദവിയോടെയാണ് ആ പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. മേരിക്കയിലേക്കുള്ള കുടിയേറ്റത്തിന് കര്‍ശന വ്യവസ്ഥ വെച്ച ട്രെംപ് പക്ഷേ ഗോള്‍ഡ് കാര്‍ഡ് പദ്ധതിയിലൂടെ വന്‍മാരെയാണ് അമേരിക്കയിലേക്ക് ക്ഷണിക്കുന്നത്.
 ട്രംപ് കാര്‍ഡിനെ സംബന്ധിച്ച്  മാസങ്ങള്‍ക്ക് മുമ്പ് ട്രംപ് ചില സൂചനകള്‍ നല്കിയിരുന്നു.  കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ കാര്‍ഡ് സംബന്ധിച്ചു വ്യക്തമായ പ്രഖ്യാപനങ്ങള്‍ നല്കിയത്.  പേക്ഷകര്‍ക്ക് അമേരിക്കന്‍ പൗരത്വത്തിനുളള ഗീന്‍ കാര്‍ഡ് ആനുകൂല്യങ്ങളും ഈ സംരംഭം വാഗ്ദാനം ചെയ്യുന്നു. അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിന് പുതിയ ദിശ നല്കുന്ന നീക്കമാണ് ഇതിലൂടെ നടപ്പാക്കുന്നത്.

trump gold card

Share Email
Top