swayamvara
pulimoottil

റഷ്യ- യുക്രയിൻ യുദ്ധത്തെ കുട്ടിക്കളിയായി പരിഹസിച്ച് ട്രംപ്

റഷ്യ- യുക്രയിൻ യുദ്ധത്തെ കുട്ടിക്കളിയായി പരിഹസിച്ച് ട്രംപ്

വാഷിംഗ്ടണ്‍: റഷ്യയും യുക്രയിനും തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന യുദ്ധത്തെ കുട്ടിക്കളിയെന്നു പരിഹസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ അധികാരമേറ്റാല്‍ ഉടന്‍ തന്നെ ഈ യുദ്ധം അവസാനിപ്പിക്കുമെന്നു മുമ്പ് പ്രഖ്യാപനം നടത്തിയിരുന്ന ട്രംപിന്റെ ഇപ്പോഴത്തെ ഈ പരിഹാസം ലോകം കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്.

നിങ്ങള്‍ തമ്മിലുള്ള യുദ്ധത്തെ പരസ്പരം ഇഷ്ടമില്ലാത്ത കുട്ടികള്‍ തമ്മിലുള്ള തല്ലുപോലെയാണഅ തോന്നുന്നതെന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനോട് താന്‍ പറഞ്ഞതായും ട്രംപ് വ്യക്തമാക്കി. സമാധാനത്തിലേക്ക് എത്തുന്നതിനു മുമ്പ് യുക്രെയ്‌നും റഷ്യയും അല്പപം പോരടിക്കുന്നത് നല്ലതാണെന്ന അഭിപ്രായം ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സുമായുള്ള കൂടിക്കാഴ്ചയില്‍ ട്രംപ് വ്യക്തമാക്കിയിരുന്നു.

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ സമാധാനത്തിനായി പുടിനെ സമ്മര്‍ദ്ദത്തിലാക്കി കൂടുതല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാക്കുന്നത് തടയാന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ട്രംപിനോട് അഭ്യര്‍ത്ഥനയും നടത്തിയിരുന്നു

Share Email
LATEST excelnclexrn
More Articles
Top