ന്യൂയോര്‍ക്ക്: ഇസ്രയല്‍-ഇറാന്‍, ഇന്ത്യ- പാക്ക് സംഘര്‍ഷങ്ങള്‍ അവസാനിക്കുന്നതിനു ദിവസങ്ങള്‍ മുമ്പ് സംഘര്‍ഷം അവസാനിക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ നടത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ത്തില്‍ പുതിയ പ്രഖ്യാപനവുമായി രംഗത്ത്.
ഇസ്രയേലും ഹമാസും തമ്മില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ വെടിനിര്‍ത്തല്‍ പ്രാവര്‍ത്തികമാകുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. അന്താരാഷ്ട്ര മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപിന്റെ പരാമര്‍ശം. വെടിനിര്‍ത്തല്‍ ഉടനുണ്ടാകുമെന്നും ബന്ധപ്പെട്ടവരുമായി ഇക്കാര്യം താന്‍ സംസാരിച്ചതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ചര്‍ച്ച നടത്തിയത് ആരുമായിട്ടാണെന്നു വെളിപ്പെടുത്താന്‍ ട്രംപ് തയാറായിട്ടില്ല. ട്രംപിന്റെ പ്രഖ്യാപനം ഗാസയില്‍ വര്‍ഷങ്ങളായി ദുരിതത്തില്‍ കഴിയുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രത്യാശ നല്കുന്ന വാര്‍ത്തയായി.
ഗാസയില്‍ ഭക്ഷണം അടക്കമുള്ള അവശ്യ വസ്തുക്കള്‍ കാത്ത് നിന്നവര്‍ക്ക് നേരെ വരെ വെടിവെയ്പ്പ് ഉണ്ടാകുന്ന സാഹചര്യത്തില്‍ ട്രെംപിന്റെ ഈ നീക്കം പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് അറുതി വരുത്താന്‍ സാഹചര്യം ഉടലെടുക്കും.
550ഓളം പലസ്തീന്‍കാരെ ഇസ്രയേല്‍ സൈനികര്‍ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഉപദേഷ്ടാവായ ഇസ്രയേല്‍ മന്ത്രി റോണ്‍ ഡെര്‍മ അടുത്ത ആഴ്ച വാഷിംഗ്ടണില്‍ എത്താനിരിക്കെയാണ് വെടിനിര്‍ത്തല്‍ സംബന്ധിച്ച ട്രംപിന്റെ പ്രതികരണം.
Trump says Israel-Hamas conflict will end within a week
.