“വേഗം ആണവ കരാറിൽ ഒപ്പിടൂ…, അല്ലെങ്കിൽ ഒന്നും ബാക്കിയുണ്ടാവില്ല”: ഇറാനു നേരെ ട്രംപിൻ്റെ ഭീഷണി, ഇസ്രയേലിന് പരസ്യ പിന്തുണ

“വേഗം ആണവ കരാറിൽ ഒപ്പിടൂ…, അല്ലെങ്കിൽ ഒന്നും ബാക്കിയുണ്ടാവില്ല”:  ഇറാനു നേരെ ട്രംപിൻ്റെ ഭീഷണി, ഇസ്രയേലിന് പരസ്യ പിന്തുണ

വാഷിംഗ്ടണ്‍ ഡിസി: ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തുന്ന ഇസ്രയേലിനെ പരസ്യമായി പിന്തുണച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാൻ വേഗം ആണവകരാറിൽ ഒപ്പുവയ്ക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

“ഞാൻ പറഞ്ഞപ്പോൾ ഇറാൻ എന്റെ വാക്കു കേൾക്കണമായിരുന്നു – നിങ്ങൾക്കറിയാമോ, ഞാൻ അവർക്ക് 60 ദിവസത്തെ മുന്നറിയിപ്പ് നൽകി, ഇന്ന് 61-ാം ദിവസമാണ്,” അദ്ദേഹം സിഎൻഎന്നിനോട് പറഞ്ഞു.

ഇറാൻ – യുഎസ് ആണവ ചർച്ചകൾ നാലുവട്ടം പൂർത്തിയാക്കിയ വേളയിലാണ് അതിനു തുരങ്കംവച്ചു കൊണ്ട് ഇസ്രയേൽ ആക്രമണം അഴിച്ചുവിട്ടത്.

ആക്രമണങ്ങള്‍ക്കിടയിലും ഇറാനുമായുള്ള ആണവ ചര്‍ച്ചകള്‍ തുടരുമെന്ന് യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. ഞായറാഴ്ച ഒമാനില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകള്‍ക്കായി വാഷിംഗ്ടണ്‍ ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ജൂണ്‍ 15 ന് യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഇറാനിയന്‍ പ്രതിനിധി സംഘത്തെ കാണുമെന്നാണ് മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു.

ഒരു കരാറിലെത്താന്‍ ഇറാന്‍ ഇപ്പോഴും വൈകിയിട്ടില്ലെന്നും ‘വളരെ വൈകുന്നതിന് മുമ്പ് ഒരു കരാര്‍ ഉണ്ടാക്കിയില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയേയുള്ളൂവെന്നും ട്രംപ് നേരത്തെ ട്രൂത്ത് സോഷ്യലിലൂടെ മുന്നറിയിപ്പും നല്‍കിയിരുന്നു.

ഇറാന്റെ ആണവ കേന്ദ്രങ്ങളും ബാലിസ്റ്റിക് മിസൈല്‍ ഫാക്ടറികളും ഇസ്രായേല്‍ ആക്രമിക്കാന്‍ പോകുന്നുവെന്ന് തനിക്ക് മുന്‍കൂട്ടി അറിയാമായിരുന്നുവെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.

‘ഞങ്ങള്‍ക്ക് എല്ലാം അറിയാമായിരുന്നു, ഇറാനെ അപമാനത്തില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ ഞാന്‍ ശ്രമിച്ചു. ഒരു കരാര്‍ ഉണ്ടാകുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നതിനാല്‍ ഞാന്‍ അവരെ രക്ഷിക്കാന്‍ വളരെ കഠിനമായി ശ്രമിച്ചു. പക്ഷേ.. എന്നിരുന്നാലും അവര്‍ക്ക് ഇപ്പോഴും ഒരു കരാര്‍ ഉണ്ടാക്കാന്‍ കഴിയും, വളരെ വൈകിയിട്ടില്ല,അല്ലെങ്കിൽ എല്ലാം അവസാനിക്കും, ഞാനുമായി സംസാരിച്ചിരുന്നവരാണ് ഇന്നലെ കൊല്ലപ്പെട്ടത്. ട്രംപ് പറഞ്ഞു.

ഇസ്രായേലിന് പൂര്‍ണ്ണ പിന്തുണ നല്‍കിക്കൊണ്ടാണ് ട്രംപിന്റെ നീക്കം. അമേരിക്ക ‘ഇസ്രായേലുമായി വളരെ അടുത്താണ്. യുഎസിൻ്റെ ഒന്നാം നമ്പര്‍ സഖ്യകക്ഷിയാണ്’. ഇതുവരെ മറ്റാരും പിന്തുണക്കാത്തവിധം ഇസ്രയേലിനെ പിന്തുണയക്കും – ട്രംപ് പറഞ്ഞു.

Trump warns Iran to agree the nuclear deal

Share Email
LATEST
More Articles
Top