വാഷിങ്ടൻ : അനധികൃത കുടിയേറ്റക്കാരെ ജന്മദേശമല്ലാത്ത മറ്റൊരു രാജ്യത്തേക്കു നാടുകടത്തുന്ന ട്രംപ് സർക്കാരിന്റെ നയത്തിനെതിരെയുള്ള ഉത്തരവ് യുഎസ് സുപ്രീം കോടതി റദ്ദാക്കി.
മൂന്നാമതൊരു രാജ്യത്തേക്ക് അനധികൃത കുടിയേറ്റക്കാരായി എത്തുമ്പോൾ നേരിടാവുന്ന ഭീഷണി കണക്കിലെടുത്താണ് ഈ തീരുമാനത്തിനു ജില്ലാ കോടതി നിയന്ത്രണം ഏർപ്പെടുത്തിയത്.
കുടിയറ്റക്കാരുടെ അവകാശത്തിനുവേണ്ടി പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ ഇടപെടലിനെത്തുടർന്നായിരുന്നു ഇത്. ഇതുപ്രകാരം ദക്ഷിണ സുഡാനിലേക്ക് കുടിയേറ്റക്കാരെ അയയ്ക്കുന്ന നടപടി തടസ്സപ്പെടുകയും അങ്ങോട്ടു കൊണ്ടുപോയവരെ ജിബൂട്ടിയിലെ സൈനിക താവളത്തിൽ താമസിപ്പിക്കുകയും ചെയ്തിരുന്നു.
സുപ്രീം കോടതി വിധി ട്രംപിന്റെ നയത്തിനുള്ള അംഗീകാരമായി വിലയിരുത്തപ്പെട്ടെങ്കിലും വിവിധ മനുഷ്യാവകാശ സംഘടനകൾ പ്രതിഷേധിച്ചു.
Deportation of illegal immigrants: Trump wins in US Supreme Court