വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് കൊട്ടിഘോഷിച്ച് നടപ്പാക്കിയ ‘വണ്‍, ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ ആക്ട്’ പ്ര്്രതികൂലമായി ബാധിക്കുന്നത് പ്രവാസികളെ. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാകുക പ്രവാസി ഇന്ത്യക്കാരെന്നു സൂചന. അമേരിക്കന്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ബില്‍ കഴിഞ്ഞ ദിവസമാണ് പ്രാബല്യത്തിലായത്. അമേരിക്കയില്‍ നിന്നു വിദേശത്തേയ്ക്ക് പണം അയയ്ക്കുമ്പോള്‍ മൂന്നര ശതമാനം നികുതിയാണ് ഈടാക്കുക. അമേരിക്കയില്‍ നിന്നും ഏറ്റവും കൂടുതല്‍ പണം അയയ്ക്കുന്നവരില്‍ മുന്നില്‍ നില്്ക്കുന്നത് പ്രവാസി ഇന്ത്യക്കാരാണ്. ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ മുതല്‍ താത്കാലിക വീസയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വരെ ഈ നികുതി ബാധകമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് പുതിയ നടപടി വലിയ സാമ്പത്തീക നഷ്ടം ഉണ്ടാക്കുമെന്നുാണ് സാമ്പത്തീക രംഗത്തെ വിദഗ്ധര്‍ നല്കുന്ന സൂചന.
പ്രവാസി ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍ മെക്സിക്കോ, ചൈന, ഫിലിപ്പീന്‍സ, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്് പണം അയയ്ക്കുന്നതില്‍ മുന്നില്‍ നില്ക്കുന്നത്.
2023 ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരം പ്രവാസി ഇന്ത്യക്കാര്‍ 119 ബില്യണ്‍ ഡോളര്‍ പണം ഇന്ത്യയിലേക്ക് അയച്ചതായാണ് റിപ്പോര്‍ട്ട.്
ഇതില്‍ മൃഗീയ പങ്കും അമേരിക്കയില്‍ നിന്നുമാണെന്നും വ്യക്തമാണ്. കുടിയേറ്റ ജനത തങ്ങളുടെ മാതാപിതാക്കളുടെ ചിലവിന് ഉള്‍പ്പെടെയാണ് പണം അയയ്ക്കാറുള്ളത്. പുതിയ നിയമത്തിലൂടെ പ്രവാസികളുടെ വന്‍ പണം നികുതിയായി നല്‌കേണ്ടി വരും. ലോക ബാങ്ക് പുറത്തു വിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 13 വര്‍ഷമായി ലോകത്ത് ഏറ്റവും കൂടുതല്‍ പണം വിദേശത്തു നിന്നും പ്രവാസികള്‍ അയയ്ക്കുന്നത് ഇന്ത്യയിലേക്കാണ്.
2001 ല്‍ 11 ശതമാനമായിരുന്നു തുകയെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 14 ശതമാനമായി ഉയര്‍ന്നു. 2029 ആകുമ്പോള്‍ 160 ബില്യണ്‍ ഡോളറിലെത്തുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു. ലോകത്തെ വിവിധ രാജ്യങ്ങളിലായി പ്രവാസികളായി ഉളളത് 18.5 ദശലക്ഷം ആളുകളാണ്.അമേരിക്കയിലേക്ക് കുടിയേറിയിട്ടുള്ള ഇന്ത്യക്കാരില്‍ 78 ശതമാനം ആളുകളും ം മാനേജ്മെന്റ്, ബിസിനസ്സ്, ശാസ്ത്രം, തുടങ്ങിയ ഉയര്‍ന്ന വരുമാനമുള്ള മേഖലകളിലാണ് ജോലി ചെയ്യുന്നത്