ഡാളസ്സിലെ ദേശീയ വടംവലി മാമാങ്കത്തിൽ ന്യൂയോർക് കിങ്‌സ് ചാമ്പ്യൻസ്

ഡാളസ്സിലെ ദേശീയ വടംവലി മാമാങ്കത്തിൽ ന്യൂയോർക് കിങ്‌സ് ചാമ്പ്യൻസ്

പി പി ചെറിയാൻ

ഡാളസ് : ഡാളസ് കേരള അസോസിയേഷൻ ഓഫ് ഡാലസ് സംഘടിപ്പിച്ച വടംവലി മാമാങ്കത്തിൽ ന്യൂയോർക് കിങ്‌സ് ചാമ്പ്യൻസ് പദവി കരസ്ഥമാക്കി .

ആവേശം തിരത്തല്ലിയ ,അവസാന നിമിഷം വരെ സസ്പെൻസ് നിലനിർത്തിയ ഫൈനൽ മത്സരത്തിൽ ഹൂസ്റ്റൺ ബ്രദേഴ്‌സ്‌ ടീമിനെ പരാജയപ്പെടുത്തിയാണ് ന്യൂയോർക് കിങ്‌സ് ചാമ്പ്യൻസ് പദവി കരസ്ഥമാക്കിയത്. വനിതാ വിഭാഗത്തിൽ ഡാളസ് ദിവാ ടീമിനെ പരാജയപ്പെടുത്തി ആഹാ ഡാളസ് ഡാർലിംഗ് പെൺപുലികൾ ട്രോഫി നേടി. ന്യൂയോർക്കിൽ നിന്നുള്ള ചാക്കോ ,തോമ,ജിനു ടീമാണ് മത്സരം നിയന്ത്രിച്ചത് .

1976 ആരംഭിച്ച കേരള അസോസിയേഷൻ രണ്ടാമത് സംഘടിപ്പിച്ച നാഷണൽ വടംവലി മത്സരത്തിന്റെ ഉദ്ഘാടനം അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൻറെ അധ്യക്ഷതയിൽ ജൂൺ14 ശനിയാഴ്ച രാവിലെ 10 മണിക് ഗാർലാൻഡ് സിറ്റിയിലുള്ള സെൻറ് തോമസ് കാത്തലിക്ക് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്നു.  

മർഫി  സിറ്റി  കൌൺസിൽ അംഗം എലിസബത്,അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ  , കമ്മീഷ്ണർ പി സി മാത്യു ,തുടങ്ങിയവർ നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷന്റെ ചരിത്രത്തിൽ രണ്ടാം തവണ സംഘടിപ്പിക്കുന്ന വടം വലി മാമാങ്കത്തിൽ പുരുഷന്മാരുടെ 8  ടീമുകളും വനിതകളുടെ രണ്ടു  ടീമുകളുമാണ് മാറ്റുരയ്ക്കുന്നതെന്നും ന്യൂയോർക്  ഉൾപ്പെടെ  പല സ്റ്റേറ്റുകളിൽ നിന്നുള്ള ടീമുകൾ ആവേശകരമായ മത്സരത്തിൽ പങ്കുകൊള്ളുന്നതെന്നും അധ്യക്ഷ പ്രസംഗത്തിൽ പ്രദീപ് നാഗനൂലിൽ (പ്രസിഡൻ്റ്) പറഞ്ഞു. തുടർന്ന് ചെണ്ടമേളവും ബൈക്ക് റാലിയും നടന്നു

ചർച്ച പാർക്കിംഗ് ലോട്ടിൽ രാത്രി 8  മണി വരെ നീണ്ട റൗണ്ട്  മത്സരത്തിൽ .പുരുഷന്മാരുടെ 8ടീമുകളും വനിതകളുടെ 2 ടീമുകളുമാണ് മാറ്റുരച്ചത്.വടം വലി മത്സരത്തിൽ പങ്കെടുത്ത ഓരോ ടീമിനും ആവേശകരമായ പിന്തുണയാണ് ഗ്രൗണ്ടിൽ തടിച്ചുകൂടിയ സ്പോർട്സ് പ്രേമികൾ നൽകിയത്.

കേരള അസോസിയേഷൻ പ്രസിഡണ്ട് പ്രദീപ് നാഗ നൂറുൽ രക്ഷാധികാരിയും സെക്രട്ടറി മഞ്ജിത് കൈനിക്കര, മാത്യു നൈനാൻ ,ജോസ്സി ,സാബു മാത്യു  ,വിനോദ് ജോർജ് , ജോസി ആങ്ങിലിവേലിലും ,സുബി ഫിലിപ്പും,സാബു മുകളടി,,ദീപു  രവീന്ദ്രൻ  ,നെബു കുര്യാക്കോസ് , ജിജി സ്കറിയ , ഹരിദാസ് തങ്കപ്പൻ തുട്ങ്ങിയ  വളണ്ടിയർമാരും കേരള അസോസിയേഷൻ ,ട്രസ്റ്റി ബോർഡ് കമ്മിറ്റി അംഗങ്ങളും ഉൾപ്പെടുന്ന വിപുലമായ ഒരു കമ്മിറ്റിയാണ് മത്സരത്തിന് നേതൃത്വം നൽകിയത് .മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി 50000ഡോളറും രണ്ടാം സമ്മാനമായി 3000ഡോളറും മൂന്നാം സമ്മാനമായി 2000 ഡോളറും നാലാം സമ്മാനമായി 1000 ഡോളറും ലഭിച്ചു. മത്സര വിജയികൾക്കുള്ള ട്രോഫികൾ സ്പോണ്സർ ചെയ്തിരുന്നത് രാജൻ തോമസ് (മേഗാ സ്പോൺസർ),ഷാജി സാമുവേൽ ,ഫെറ്റി റൈഡ് ,ത്രീ  എയ്ജലസ് ,ബുക്ക് ഒ ട്രിപ്പ് എന്നിവരായിരുന്നു.   .

അമേരിക്കയിലെ സാംസ്‌കാരിക- കായിക നഗരമായ ഡാളസിൽ, കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിച്ച അഖില അമേരിക്ക വടംവലി മത്സരത്തിന് പ്രദീപ് നാഗനൂലിൽ, ദീപക് നായർ ,ഫ്രാൻസിസ് തോട്ടത്തിൽ (KAD, ജോയിന്റ് സെക്രട്ടറി ) സാബു മുക്കാലടിയിൽ സ്പോർട്സ് ഡിറക്ടർ ) വിനോദ് ജോർജ്, ജോസി ആഞ്ഞിലിവേലിൽ വോളന്റീയർ കോർഡിനേറ്റർ: ഫിനാൻസ് കോർഡിനേറ്റെഴ്സ് ദീപക് നായർ  ഫ്രാൻസിസ് തോട്ടത്തിൽ  സേഫ്റ്റി ആൻഡ് ഹോസ്പിറ്റാലിറ്റി കോർഡിനേറ്റെഴ്സ് : മാത്യു നൈനാൻ ഫുഡ്‌ ആൻഡ് റിഫ്രഷ്മെന്റ് കോർഡിനേഷൻ ടോമി നെല്ലുവേലിൽ,സാബു മാത്യു, സുബി ഫിലിപ്പ് , ജോസി ആഞ്ഞിലിവേലിൽ ഗെയിം മാനേജ്മെന്റ്: മാത്യു ഒഴുകയിൽ നെബു കുര്യക്കോസ് ടീം മാനേജ്മെന്റ് വിനോദ് ജോർജ് ജിജി പി സ്കറിയ , സിബി വർക്കി രഞ്ജിത് , ഹാരിദാസ് തങ്കപ്പൻ, മെഡിക്കൽ ടീം കോർഡിനേഷൻ : ജയ്‌സി ജോർജ് , ഡിംപിൾ ജോസഫ്, ജോർജ് ജോസഫ് വിലങ്ങോലിൽ : റോബിൻ ബേബി അവാർഡ്സ് ആൻഡ് ട്രോഫീസ് കോർഡിനേഷൻ : ബേബി കൊടുവത്ത്, ദീപു രവീന്ദ്രൻ, ലൈവ് അപ്‌ഡേഷൻ:- പവർ വിഷൻ, കേരള അസോസിയേഷൻ ഫേസ്ബുക്ക്‌ പേജ് അനൗൺസ്‌മെന്റ്:- സിബി തലക്കുളം, ഹരിദാസ് തങ്കപ്പൻ, ജിജി പി സ്‌കറിയ, നിഷ മാത്യു, ദീപ്തി റോയ്. ഡി. ജെ :- ജെയ്സൺ ആലപ്പാടൻ . എന്നിവർ ഉൾപ്പെടുന്ന വിപുലമായ ഒരു കമ്മിറ്റിയാണ് മത്സരത്തിന് നേതൃത്വം നൽകിയത്.

അടുത്തവർഷം കൂടുതൽ ടീമുകളെ ഉൾപ്പെടുത്തി മത്സരം കൊ ഴിപ്പിക്കുമെന്നും എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യര്ഥിക്കുന്നുവെന്നും മത്സരത്തിൽ ഉടനീളം സജീവ സാന്നിധ്യമായ അസ്സോസിയേഷൻ ജനറൽ സെക്രട്ടറി മൻജിത് കൈനിക്കര പറഞ്ഞു. തുടർന്നു എല്ലാവർക്കും നന്ദി രേഖപ്പെടുതുകയും ചെയ്തു.

New York Kings are champions at the National Tug of War in Dallas

Share Email
LATEST
More Articles
Top