തുഷാര്‍ ഗാന്ധിയും സംഘവും ലെയോ മാര്‍പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി

തുഷാര്‍ ഗാന്ധിയും സംഘവും ലെയോ മാര്‍പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി

വത്തിക്കാന്‍ സിറ്റി: ഗാന്ധിജിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിയും സംഘവും ലിയോ പതിനാലാമാന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി. റോമില്‍ നടക്കുന്ന പ്രത്യാശയുടെ തീനാമ്പു കള്‍’ എന്ന പ്രസ്ഥാനത്തിന്റെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായെത്തിയപ്പോഴാണ് ഇവരുടെ സംഘം മാര്‍പാപ്പയുമയാി കൂടിക്കാഴ്ച്ച നടത്തിയത്. പൊതു കൂടിക്കാഴ്ചാ സമ്മേളനത്തില്‍, മഹാ ത്മാഗാന്ധിയുടേതുള്‍പ്പെടെ മുന്‍ ലോകനേ താക്കളുടെ കൊച്ചുമക്കള്‍ പങ്കെടുത്തു.

‘പ്രത്യാശ 80’ എന്നു പേരിട്ട സമാധാനത്തിന്റെ തീര്‍ത്ഥാടനത്തില്‍, മുന്‍പ് എതിര്‍ചേരികളിലായിരുന്ന നേതാക്കളുടെ കൊച്ചുമക്കളാണ് പങ്കെടുക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ എണ്‍പത് വര്‍ഷങ്ങള്‍ അനുസ്മരിച്ചുകൊണ്ടുകൂടിയാണ് ഇത്തരമൊരു പേര് സമാധാനം പ്രോത്സാഹിപ്പിക്കാന്‍വേണ്ടിയുള്ള ഈ സംരംഭത്തിന് നല്‍കപ്പെട്ടത്.

യാത്രയുടെ ഭാഗമായി സംഘടനയുടെ പ്രതിനിധികള്‍ റോം, ജെറുസലെം, ഹിരോഷിമ, ന്യൂയോര്‍ക്ക്, ഒസാക്കയിലെ എക്‌സ്‌പോ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. സമാധാനത്തി നായുള്ള അന്താരാഷ്ട്രദിനം ആചരിക്കുന്ന സെപ്റ്റംബര്‍ 21നായിരിക്കും സമാധാനത്തിന്റെ തീര്‍ഥാടനം അവസാനിക്കുക.

നാസി നേതൃത്വത്തിനു കീഴില്‍ പ്രവര്‍ത്തിച്ച അമോന്‍ ഗോത്തിന്റെ കൊച്ചുമകളായ ജെന്നി ഫര്‍റ്റീജ്, ചര്‍ച്ചിലിന്റെ കൊച്ചുമകള്‍ ലൂസി സാന്‍ഡിസ്, ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഹിഡെക്കി ടോജോയുടെ കൊച്ചുമകള്‍ ഹിഡെറ്റോഷി ടോജോ, ‘യൂറോ പ്പിലെ സമാധാനത്തിനായി മതങ്ങള്‍’ എന്ന സംഘടനയുടെ പ്രെസിഡന്റ് ലൂയിജി ദേസാല്‍വിയ തുടങ്ങിയവരും തുഷാര്‍ ഗാന്ധിക്കൊപ്പം പാപ്പായുടെ പൊതു കൂടിക്കാഴ്ചയില്‍ സംബന്ധിച്ചിരുന്നു.

ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങള്‍ പ്രത്യാശ പകരുന്നവയാണെന്നും അദ്ദേഹത്തിന്റെ സ്വരം കൂടുതല്‍ ശക്തമായി, അവ കേള്‍ക്കപ്പെടേണ്ടയിടങ്ങളില്‍ എത്തട്ടെയെന്നും തുഷാര്‍ ഗാന്ധി വത്തിക്കാന്‍ മീഡിയയോട് പറഞ്ഞു. കൂടുതല്‍ സുരക്ഷിത മായ ഒരു ലോകത്തിനായാണ് യുദ്ധങ്ങളെന്ന പഴയ യുദ്ധതന്ത്രത്തിനെതിരേയുള്ള തന്റെ അഭിപ്രായം അദ്ദേഹം വ്യക്തമാക്കി.

Tushar Gandhi and his team met with Pope Leo

Share Email
LATEST
More Articles
Top