യുവേഫ: ഫ്രാന്‍സിനെ പരാജയപ്പെടുത്തി സ്‌പെയിന്‍ ഫൈനലില്‍, പോര്‍ച്ചുഗല്‍- സ്‌പെയിന്‍ കലാശപ്പോരാട്ടം ഞായറാഴ്ച്ച

യുവേഫ: ഫ്രാന്‍സിനെ പരാജയപ്പെടുത്തി സ്‌പെയിന്‍ ഫൈനലില്‍, പോര്‍ച്ചുഗല്‍- സ്‌പെയിന്‍ കലാശപ്പോരാട്ടം ഞായറാഴ്ച്ച

മ്യൂണിക്: യുവേഫ നേഷന്‍സ് ലീഗ് ഫുട്‌ബോളില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തി സ്‌പെയിന്‍ ഫൈനലില്‍ .സെമിയില്‍ നാലിനെതിരേ അഞ്ചു ഗോളുകള്‍ക്ക് ഫ്രാന്‍സിനെ കീഴടക്കിയാണ് സസ്‌പെയിന്‍ കലാശപ്പോരാട്ട ബര്‍ത്ത് ഉറപ്പിച്ചത്.

കാല്‍പന്തു പ്രോമികള്‍ക്ക് ഗോള്‍പ്പെരുമഴ സമ്മാനിച്ച പോരാട്ടമായിരുന്നു ഫ്രാന്‍സ്-സ്‌പെയിന്‍ മത്സരം.യുവതാരം ലാമിന്‍ യമാലിന്റെ മാസ്മരിക പ്രകടനമാണ് സ്‌പെയിന്റെ വിജയക്കുതിപ്പിന് കൂടുതല്‍ ശക്തി പകര്‍ന്നത്. ഇരട്ടഗോള്‍ പ്രകടനമാണ് സ്‌പെയിനു വേണ്ടി യാമിന്‍ നടത്തിയത്.മത്സരത്തിന്റെ 22-ാം മിനിറ്റില്‍ സ്‌പെയിന്‍ ഫ്രാന്‍സിന്റെ ഗോള്‍ വല ചലിപ്പിച്ചു.നിക്കോ വില്യംസാണ് സ്‌പെയിനായി ആദ്യ ഗോള്‍ നേടിയത്. തൊട്ടുപിന്നാലെ 25-ാം മിനിറ്റില്‍ മികല്‍ മെറിനോ സ്‌പെയിന്റെ ലീഡ് ഉയര്‍ത്തി.ഇടവേളയ്ക്കു ശേഷമായിരുന്നു ലാമിന്‍ യമാ ലിന്റെ ബൂട്ടില്‍നിന്നും ഗോള്‍ പിറന്നത്. 54-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലാമിന്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

നിമിഷങ്ങള്‍ക്കകം പെഡ്രിക്ക് നല്കിയ പാസ ഗോളാക്കിയതോടെ സ്‌പെയിന്‍ നാലാമത്തെ ഗോളും നേടി.നാല് ഗോളുകള്‍ വഴങ്ങിയിട്ടും അതി ശക്തമായ പോരാട്ട വീര്യം ഫ്രാന്‍സ് കാഴ്ച്ച വെച്ചതോടെ സ്‌പെയിനും വിറച്ചു. ഫ്രാന്‍സിന് 59-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കിലിയന്‍ എംബാപ്പെസ്‌പെയിന്റെ വലയിലെത്തിച്ചു. 67-ാം മിനിറ്റില്‍ ലാമിന്‍ യമാല്‍ രണ്ടാം ഗോളും സ്‌പെയിന്റെ അഞ്ചാമത്തെ ഗോളും നേടിയതോടെ സ്‌പെന്‍ 5-1ന് മുന്നിലെത്തി.തകര്‍പ്പന്‍ വിജയം പ്രതീക്ഷിച്ച സ്‌പെയിനെ പിന്നീട് ഫ്രാന്‍സ് വരിഞ്ഞുമുറുക്കി.

79-ാം മിനിറ്റില്‍ റയാന്‍ ചെര്‍ക്കി ഫ്രാന്‍സിനായി രണ്ടാം ഗോള്‍ നേടി. പിന്നാലെ ഡാനി വിവിയെന്റ ഒരു സെല്‍ഫ് ഗോളും റാന്‍ഡല്‍ കോലോ മുവാനിയുടെ ഗോളും ഫ്രാന്‍സിനെ നാല് ഗോളുകള്‍ എന്ന നിലയിലേക്ക് എത്തിച്ചു. ഇതോടെ മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഇരു ടീമുകളും തീ പാറുന്ന പോരാട്ടമാണ് കാഴ്ച്ച വെച്ചത്. ഇനി കാത്തിരിക്കാം ഞായറാഴ്ച്ചയിലെ കലാശപ്പോരാട്ടത്തിനായി.

Share Email
Top