മോസ്‌കോ: റഷ്യ – യുക്രയിന്‍ യുദ്ധം അവസാനിപ്പിക്കാനുളള നീക്കങ്ങള്‍ നടക്കുമ്പോള്‍ തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമ പോരാട്ടങ്ങള്‍ അതിശക്തമാകുന്നു. റഷ്യയുടെ വ്യോമ താവളങ്ങള്‍ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം യുക്രയിന്‍ അതിരൂക്ഷ ഡ്രോണ്‍ ആക്രമണം നടത്തി. കിഴക്കന്‍ സൈബീരിയയിലെ ഇര്‍കുട്‌സ്‌ക് മേഖലയിലുള്ള ബെലായ, ഒലെന്യ വ്യോമതാവളങ്ങളടക്കം യുക്രെയിന്‍ ആക്രമിച്ചെന്നാണ് പുറത്തു വരുന്ന സൂചനകള്‍.
നാല്‍പതോളം റഷ്യന്‍ വിമാനങ്ങള്‍ ആക്രമിച്ചതായി യുക്രയിന്‍ സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് ദ് കീവ് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തിട്ടിണ്ട്.
റിമോട്ട് പൈലറ്റഡ് വിമാനം ഉപേയോഗിച്ചാണ് യുക്രയിന്‍ സിഡ്‌നി ഗ്രാമത്തിലെ ഒരു സൈനിക യൂണിറ്റിനെ ആക്രമിച്ചത്. യുക്രയിന്റെ ഡ്രോണുകള്‍ മര്‍മാന്‍സ് മേഖലയില്‍ ആക്രമണം നടത്തിയതായി മര്‍മാന്‍സ്‌ക് ഗവര്‍ണര്‍ ആന്‍ഡ്രി ചിബിസും സ്ഥിരീകരിച്ചു. വ്യോമതാവളങ്ങള്‍ക്ക് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാനുകളില്‍ നിന്നാണ് ഡ്രോണുകള്‍ വിക്ഷേപിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
എന്തായാലും റഷ്യയുടെ തീവ്രശക്തിക്ക് നേരെ യുക്രയിന്‍ നടത്തിയ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമാണിത്.













