കുവൈറ്റ് സിറ്റി: ഗള്‍ഫ് രാജ്യങ്ങളില്‍ ഏകീകൃത ടൂറിസ്റ്റ് വീസ ഈ വര്‍ഷം നടപ്പാക്കും. ഇതോടെ ഒറ്റ വിസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ കഴിയുന്ന ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ നടപ്പാക്കാന്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായി.
ജിസിസി രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രാലയങ്ങള്‍ വിവരങ്ങള്‍ കംപ്യൂട്ടര്‍ ശൃംഖലയില്‍ ചേര്‍ക്കുന്ന നടപടിക്രമം പൂര്‍ത്തിയാകുന്നതോടെ ഏകീകൃത ടൂറിസ്റ്റ് വിസ നിലവില്‍ വരും. യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളിലാംണ് ഒറ്റ ടൂറിസ്റ്റ് വിസയില്‍ സന്ദര്‍ശിക്കാന്‍ കഴിയുക.
യൂറോപ്യന്‍ രാജ്യങ്ങളിലെ ഷെന്‍ഗന്‍ വീസ മാതൃകയില്‍ ഏകീകൃത വിസ വരുന്നതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുമെന്നാണു പ്രതീക്ഷ. നിലവില്‍ ഓരോ ജിസിസി രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ പ്രത്യേകം വിസ എടുക്കണം. ഇതിനാണ് മാറ്റം വരുന്നത്.