ടെഹ്റാന്: ഇറാന് ആണവ നിലയത്തിനു നേര്‍ക്ക് അമേരിക്ക ആക്രമണം നടത്തിയതിനു പിന്നാലെ കടലാക്രമണം ഉള്‍പ്പെടെയുള്ളവ മുന്നില്‍ കണ്ട് മിഡില്‍ ഈസ്റ്റ് കടലിലൂടെയുള്ള കപ്പല്‍ ഗതാഗതം ഒഴിവാക്കാനായി നിരവധി കപ്പലുകള്‍. ഇതോടെ ഈ കപ്പല്‍ പാതയിലൂടെയുള്ള ഗതാഗതം കൂടുതല്‍ കുരുക്കിലേക്ക് നീങ്ങുകയാണ്. ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതമാണ് കൂടുതല്‍ പരിഭ്രാന്തിയിലായിട്ടുള്ളത്. ഈ മേഖലയിലേക്ക് ആക്രമണം ഉണ്ടാവുമോ എന്ന ഭീതിയില്‍ പരമാവധി കപ്പലുകള്‍ ഈ മേഖലയില്‍ നിന്ന് ഒഴിവാകാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ടെഹ്റാന് മേഖലയില്‍ കടലില്‍ ഉപരോധമുണ്ടായാല്‍ രൂക്ഷ പ്രതിസന്ധി സൃഷ്ടിക്കപ്പെടുമെന്നു കണ്ട് ഈ മേഖലയില്‍ നിലവിലുള്ള എണ്ണക്കപ്പലുകള്‍ ഇവിടം വിടാനുള്ള ശ്രമമാണ്.
ഇതിനിടെ ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ യുഎസ് ആക്രമണം നടത്തി മണിക്കൂറുകള്‍ക്ക് ശേഷം ഇറാന് ഇസ്രയേലിനു നേര്ക്ക പുതിയ മിസൈല്‍ ആക്രമണം നടത്തിയതോടെ നിരവധി നാശനഷ്ടമുണ്ടായി. മധ്യ ഇസ്രായേലില്‍ നിരവധി സ്ഥലങ്ങളില്‍ സ്ഫോടനങ്ങള്‍ ഉണ്ടായി.ഹൈഫ, നെസ് സിയോണ, റിഷോണ്‍ ലെസിയോണ്‍ ടെല്‍ അവീവ് എന്നിവിടങ്ങളിലാണ് ഇറാന് ആക്രമണം നടത്തിയത്.
ഇറാന് തൊടുത്ത 30 ബാലിസ്റ്റിക് മിസൈലുകളില്‍ 10 എണ്ണം ഇസ്രയേലില്‍ പതിച്ചു. മധ്യ ഇസ്രായേലില്‍ 11 പേര്‍ക്ക് പരിക്കേറ്റതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
US attack on Iran: Ships evacuate from Middle East waters