മധ്യഅമേരിക്കയിലുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് വീസ നിയന്ത്രണം ഏർപ്പെടുത്തി യുഎസ്

മധ്യഅമേരിക്കയിലുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് വീസ നിയന്ത്രണം ഏർപ്പെടുത്തി യുഎസ്

വാഷിങ്ടൻ: മധ്യഅമേരിക്കയിലുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് വീസ നിയന്ത്രണം ഏർപ്പെടുത്തി യുഎസ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ക്യൂബൻ മെഡിക്കൽ പ്രൊഫഷനലുകളെ നിർബന്ധിതമായി ജോലി ചെയ്യിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നതിൽ ഈ ഉദ്യോഗസ്ഥർ ഉത്തരവാദികളാണെന്ന് മാർകോ റൂബിയോ പറഞ്ഞു. മധ്യഅമേരിക്കയിലുള്ള സർക്കാർ ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും നിയന്ത്രണം ബാധകമാകും. ഉദ്യോഗസ്ഥരുടെ പേരുകളോ അവർ ഏതു രാജ്യങ്ങളിൽ നിന്നാണെന്നോ റൂബിയോ വെളിപ്പെടുത്തിയില്ല. ഇത്തരം ചൂഷണ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നവരും ഉത്തരവാദിത്തം ഏൽക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

US imposes visa restrictions on government officials in Central America

Share Email
Top