ശനിയാഴ്ച അമേരിക്കയിൽ ആഘോഷപ്പൂരം, സൈന്യത്തിന്റെ 250-ാം വാർഷികവും ട്രംപിൻ്റെ 79 ാം ജന്മദിനവും, 45 മില്യൺ ഡോളറിൻ്റെ ആഘോഷം

ശനിയാഴ്ച അമേരിക്കയിൽ ആഘോഷപ്പൂരം, സൈന്യത്തിന്റെ 250-ാം വാർഷികവും ട്രംപിൻ്റെ 79 ാം ജന്മദിനവും, 45 മില്യൺ ഡോളറിൻ്റെ ആഘോഷം

യുഎസ് സൈന്യത്തിന്റെ 250-ാം വാർഷികവും ട്രംപിൻ്റെ 79 ാം ജന്മദിനവും ഒരുമിക്കുന്ന ശനിയാഴ്ച വാഷിംഗ്ടൺ ഡിസിയിൽ വൻ സൈനിക പരേഡ് നടക്കും.

45 മില്യൺ ഡോളർ ചെലവാകുമെന്നാണ് കണക്ക്. ഈ പരിപാടിയിൽ 7,000-ത്തിലധികം സൈനികർ, ഡസൻ കണക്കിന് ടാങ്കുകൾ, സൈനിക വാഹനങ്ങൾ, കൂടാതെ മാർച്ചിംഗ് ബാൻഡുകൾ, വെടിക്കെട്ട് എന്നിവ ഉൾപ്പെടും.

അതേസമയം, യുഎസിലുടനീളമുള്ള 1,500-ലധികം നഗരങ്ങളിൽ ട്രംപ് ഭരണകൂടത്തിനെതിരായ ‘നോ കിംഗ്സ്’ പ്രതിഷേധങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. സർക്കാരിലെ “അഴിമതി”ക്ക് മറുപടിയായി “രാജ്യവ്യാപകമായ ധിക്കാര ദിനം” ആയിട്ടാണ് സംഘാടകർ പ്രകടനങ്ങളെ കണക്കാക്കുന്നത്.

സൈനിക പരേഡിൽ 28 M1 അബ്രാംസ് ടാങ്കുകൾ, 28 ട്രാക്ക് ചെയ്ത ബ്രാഡ്ലി ഫൈറ്റിംഗ് വീയിക്കിൾസ്, ഹോവിറ്റ്‌സറുകൾ, 28 ചക്രങ്ങളുള്ള സ്ട്രൈക്കർ കോംബാറ്റ് വീയിക്കിൾസ്, പീരങ്കികൾ എന്നിവ ഉണ്ടാകും. മുപ്പത്തിനാല് കുതിരകളും പരേഡിന്റെ ഭാഗമാകും. കൂടാതെ, റോക്കറ്റ് ലോഞ്ചറുകളും കൃത്യതയാർന്ന ഗൈഡഡ് മിസൈലുകളും പരിപാടിയിൽ പ്രദർശിപ്പിക്കും. അപ്പാച്ചെ, ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്കൊപ്പം രണ്ടാം ലോക മഹായുദ്ധകാലത്തെ B-25 ബോംബറുകളും P-51 മസ്താങ് വിമാനങ്ങളും അണിനിരക്കുന്ന ഫ്ലൈപാസ്റ്റും ഉണ്ടാകും.

ഏകദേശം 200,000 ആളുകൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആർലിംഗ്ടൺ ദേശീയ സെമിത്തേരിയിൽ പുഷ്പചക്രം അർപ്പിക്കുന്ന ചടങ്ങും, വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ മാളിൽ സൈന്യദിന ആഘോൽവും ഫിറ്റ്നസ് മത്സരവും ഈ അവസരത്തിൽ നടക്കും. പരേഡ് ഡിസിയിലെ 23-ആം സ്ട്രീറ്റ് മുതൽ 15-ആം സ്ട്രീറ്റ് വരെയുള്ള കൺസ്റ്റിറ്റ്യൂഷൻ അവന്യൂവിലൂടെ നീങ്ങുകയും വൈറ്റ് ഹൗസിന് സമീപം അവസാനിക്കുകയും ചെയ്യും. ആർമിയുടെ ഗോൾഡൻ നൈറ്റ്സ് ടീമിലെ പാരാച്യൂട്ടിസ്റ്റുകൾ പാരച്യൂട്ടിൽ പറന്നിറങ്ങി ഡോണാൾഡ് ട്രംപിന് അമേരിക്കൻ പതാക സമ്മാനിക്കും. വൈകുന്നേരം ആറരയ്ക്ക് ഘോഷയാത്ര ആരംഭിക്കും. ടൈഡൽ ബേസിന് സമീപം രാത്രി 9:45 PM-ന് കരിമരുന്ന് കലാപ്രകടനം.

Washington DC is set to a host a military parade 250th anniversary US Army trump 79 birthday

Share Email
LATEST
More Articles
Top