ന്യൂഡല്‍ഹി: ഓപ്പറേഷന് സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ വിദേശപര്യടനം നടത്തിയ ശശിതരൂര്‍ എം.പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യയില്‍ മടങ്ങിയെത്തി. ഒരു ഭാരതീയന് എന്ന നിലയിലാണ് താന്‍ ലോകരാജ്യങ്ങളില്‍ സംസാരിച്ചതെന്നും ദേശീയ രാഷ്ട്രീയത്തെക്കുറിച്ച് പറയാനുള്ള സമയമല്ലയിതെന്നും ശശി തരൂര്‍ പറഞ്ഞു. വിദേശരാജ്യങ്ങളില്‍ ഭാരതീയന് എന്ന നിലയിലാണ് താന്‍ സംസാരിച്ചതെന്ന് ശശി തരൂര്‍ വ്യക്തമാക്കി. ഒരു ഭാരതീയനായി ഭാരതത്തിനു വേണ്ടി സംസാരിക്കാന്‍ പോയി അതായിരുന്നു തന്റെ കടമ.
അത് താന്‍ നിറവേറ്റിയെന്നും രാഷ്ട്രീയ വിവാദങ്ങള്‍ക്ക് സമയമാകുമ്പോള്‍ മറുപടി നല്‍കുമെന്നും തരൂര്‍ പറഞ്ഞു. തന്റേതായ റിപ്പോര്‍ട്ട് കൈമാറും. അഞ്ചു രാജ്യങ്ങളില്‍ പോയിരുന്നു. എല്ലാ രാജ്യത്തു നിന്നും പിന്തുണ ലഭിച്ചു. കൊളംബിയ ആദ്യം പാകിസ്ഥാനെ പിന്തുണച്ചെങ്കിലും പിന്നീടത് തിരുത്തിയെന്നും ശശി തരൂര്‍ പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റിനെ നേരില്‍ കാണാന്‍ കഴിഞ്ഞില്ല. പക്ഷേ വൈസ് പ്രസിഡന്റ് അടക്കമുള്ളവരെ കണ്ടു. തങ്ങളോട് സംസാരിക്കുമ്പോള്‍ ആരും വ്യാപാരത്തിന്റെ കാര്യമോ മധ്യസ്ഥതയുടെ കാര്യമോ പറഞ്ഞില്ലെന്ന് വ്യക്തമാക്കിയ തരൂര്‍, പാകിസ്ഥാന് പ്രകോപനം സൃഷ്ടിച്ചാല്‍ തങ്ങള്‍ മറുപടി നല്‍കും എന്ന് ഇന്ത്യ വ്യക്തമാക്കിയതായും പറഞ്ഞു.
പാകിസ്ഥാന് നിര്‍ത്തിയാല്‍ തങ്ങളും നിര്‍ത്തും എന്നും പറഞ്ഞിട്ടുണ്ട്. അത് അമേരിക്ക പാകിസ്ഥാനെ അറിയിച്ച് അവരെ കൊണ്ട് നിര്‍ത്തിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് അഭിനന്ദനീയമാണ്. തങ്ങള്‍ ആരുടെയും മധ്യസ്ഥത ആവശ്യപ്പെട്ടിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
We have done what we were asked to do: Shashi Tharoor