മോഹൻലാൽ സിനിമ ‘കണ്ണപ്പ’യുടെഹാർഡ് ഡിസ്‌ക്കുമായി യുവതി മുങ്ങി

മോഹൻലാൽ സിനിമ ‘കണ്ണപ്പ’യുടെഹാർഡ് ഡിസ്‌ക്കുമായി യുവതി മുങ്ങി
Share Email

വിഷ്ണു മഞ്ചു ചിത്രം ‘കണ്ണപ്പ’യുടെ നിർണായക രംഗങ്ങളടങ്ങിയ ഹാർഡ് ഡിസ്‌ക് കാണാതായെന്ന് വിവരം. ചിത്രത്തിലെ വിഎഫ്എക്‌സ് ഭാഗങ്ങൾ സൂക്ഷിച്ചിരുന്ന ഹാർഡ് ഡിസ്‌കാണ് കാണാതായത്.
കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ‘ഭക്ത കണ്ണപ്പ’യ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുക്കുന്നത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് അടക്കം വലിയ താരനിരയുള്ള ബിഗ് ബഡ്ജറ്റ് ചിത്രമാണ് കണ്ണപ്പ. ജൂൺ 27ന് ആണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഹാർഡ് ഡിസ്‌കുമായി വിഷ്ണു മഞ്ചുവിന്റെ ഓഫിസിൽ തന്നെയുള്ള ആളാണ് കൊണ്ടു പോയതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർക്കെതിരെ ഫിലിം നഗർ പോലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു.
നായകനായ വിഷ്ണു മഞ്ചുവിന്റെ ഓഫീസ് ജീവനക്കാരനായ രഘു, ചരിത എന്ന യുവതി എന്നിവർക്കെതിരെയാണ് കേസ്. ഇരുവരെയും നിലവിൽ കാണാനില്ല.

മുംബൈയിൽ നിന്ന് സിനിമയുടെ ഹാർഡ് െ്രെഡവ് ഫിലിം നഗറിലെ ട്വന്റി ഫോർ ഫ്രെയിംസ് ഫാക്ടറിയിലേക്ക് കൊറിയർ വഴി അയച്ചിരുന്നു. ഈ ഹാർഡ് െ്രെഡവ് ഓഫീസ് ബോയ് രഘു കൈപറ്റിയതായും പിന്നീട് ചരിത എന്ന യുവതിക്ക് കൈമാറിയതായുമാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സിനിമയുടെ നിർമ്മാതാവ് ഫിലിം നഗർ പൊലീസ് സ്‌റ്റേഷനിൽ പരാതിപ്പെട്ടിട്ടുണ്ട്.
അതേസമയം, ഹാർഡ് ഡിസ്‌ക് കാണാതായതിനുപിന്നിൽ തന്റെ സഹോദരനും നടനുമായ മനോജ് മഞ്ചുവാണെന്ന് നടൻ വിഷ്ണു മഞ്ചു പറഞ്ഞു.

വെള്ളിയാഴ്ച ചെന്നൈയിൽ മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിഷ്ണു ഗുരുതര ആരോപണം ഉന്നയിച്ചത്. ഹാർഡ് ഡിസ്‌ക് മോഷ്ടിച്ചുവെന്ന് ആരോപിക്കപ്പെടുന്ന രഘു, ചരിത എന്നിവർ മനോജിനു വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് വിഷ്ണു അവകാശപ്പെട്ടു.
‘കണ്ണപ്പ’യുടെ പ്രചാരണാർത്ഥം വെള്ളിയാഴ്ച വിഷ്ണു മഞ്ചുവും ചിത്രത്തിലെ മറ്റ് അഭിനേതാക്കളും ചെന്നൈയിലായിരുന്നു. മാധ്യമങ്ങളുമായി നടത്തിയ സംഭാഷണത്തിനിടെ ‘കണ്ണപ്പ’യുടെ ഹാർഡ് ഡിസ്‌ക് വിഷയത്തെക്കുറിച്ച് ചോദ്യമുയർന്നു. സംഭവം നാലാഴ്ച മുൻപാണ് നടന്നതെന്നും, മനോജിനെയും കൂട്ടാളികളെയും പലതവണ ബന്ധപ്പെടാൻ ശ്രമിച്ചതിന് ശേഷമാണ് പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്റെ കുടുംബത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷിക്കരുതെന്ന് താരം മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു. എല്ലാ കുടുംബങ്ങൾക്കും പ്രശ്‌നങ്ങളുണ്ടാകുമെന്നും അതിനെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഎഫ്എക്‌സ് ജോലികൾ ചെന്നൈ, ഹൈദരാബാദ്, മുംബൈ, ദുബായ്, ലണ്ടൻ എന്നിവിടങ്ങളിലെ മൂന്ന് ഓഫീസുകളിലായാണ് നടക്കുന്നതെന്ന് വിഷ്ണു മഞ്ചു പറഞ്ഞു. ‘വിഎഫ്എക്‌സ് സംബന്ധമായ ഹാർഡ് ഡിസ്‌ക് മുംബൈയിൽ നിന്ന് അയച്ചപ്പോൾ അത് എന്റെ അച്ഛൻ മോഹൻ ബാബുവിന്റെ ഫിലിം നഗറിലെ വസതിയിലാണ് എത്തിയത്. അതാണ് പതിവ്. ഞങ്ങൾ മൂന്ന് സഹോദരങ്ങളാണ്, ഞങ്ങളുടെ എല്ലാ പാക്കേജുകളും അവിടെയെത്തുകയും അതത് മാനേജർമാർ പോയി ശേഖരിക്കുകയുമാണ് പതിവ്. അതുപോലെ, ഹാർഡ് ഡിസ്‌ക് ഞങ്ങളുടെ അച്ഛന്റെ വസതിയിലെത്തി. അത് രഘുവിനും ചരിതയ്ക്കും കൈമാറുകയും അതിനുശേഷം അവരെ കാണാതാവുകയുമായിരുന്നു,’ വിഷ്ണു വിശദീകരിച്ചു.

‘ഞങ്ങളുടെ കുടുംബത്തിൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. ഞങ്ങൾ സുഹൃത്തുക്കൾ വഴി മനോജിനെ ബന്ധപ്പെടാൻ ശ്രമിച്ചു, പക്ഷേ ഫലമുണ്ടായില്ല. അവർ അത് മോഷ്ടിച്ചതാണോ അതോ ആരുടെയെങ്കിലും നിർദ്ദേശപ്രകാരം ചെയ്തതാണോ എന്ന് ഞങ്ങൾക്ക് അറിയില്ല. ഈ ശ്രമങ്ങൾക്ക് ശേഷമാണ് ഞങ്ങൾ പോലീസിൽ പരാതി നൽകിയത്. ഹാർഡ് ഡിസ്‌ക് പാസ്‌വേഡ് പ്രൊട്ടക്റ്റഡ് ആണ്. ആ സുരക്ഷ തകർക്കാൻ 99 ശതമാനവും ആവില്ല. ദൃശ്യങ്ങൾ ചോർത്താൻ അവർക്ക് കഴിഞ്ഞാൽപ്പോലും, ആരും കാണരുതെന്ന് അഭ്യർത്ഥിക്കുകയാണ്. ചിത്രത്തിനായി വളരെയധികം കഠിനാധ്വാനം ചെയ്തിട്ടുണ്ട്.’ വിഷ്ണു കൂട്ടിച്ചേർത്തു

ബോളിവുഡ് സംവിധായകനും നിർമാതാവുമായ മുകേഷ് കുമാർ സിങ്ങിന്റെ തെലുഗിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ. മുകേഷ് കുമാർ സിങ്, വിഷ്ണു മഞ്ചു, മോഹൻ ബാബു എന്നിവർ ചേർന്നാണ് സംഭാഷണം. മോഹൻലാൽ, പ്രഭാസ്, അക്ഷയ്കുമാർ, മോഹൻകുമാർ, ശരത്കുമാർ, കാജൽ അഗർവാൾ തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ.

Woman absount with hard disk of Mohanlal’s movie ‘Kannapa’

Share Email
Top