കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമാക്കാൻ നിർണായക ഇടപെടലുമായി വനിത ശിശു വികസന വകുപ്പ്

കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമാക്കാൻ നിർണായക ഇടപെടലുമായി വനിത ശിശു വികസന വകുപ്പ്

തിരുവനന്തപുരം: കേരളത്തെ ബാലവേല വിമുക്തമാക്കാൻ വനിതാ ശിശു വികസന വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. ബാലവേലയിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കിയ ‘ശരണബാല്യം’ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വർഷം 704 റെസ്‌ക്യൂ സംഘടിപ്പിച്ചു.

ബാലവേലയിൽ ഏർപ്പെടുവാൻ സാധ്യതയുള്ള 56 കുട്ടികളെ കണ്ടെത്തി പുനരധിവാസം നൽകാനായി. ഇതിന്റെ ഭാഗമായി 2025ൽ ബാലവേല, ബാലഭിക്ഷാടനം എന്നിവ കണ്ടെത്തുന്നതിനായി എല്ലാ ജില്ലകളിലും സർവേ നടത്തി. 140 ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഹോട്ട്‌സ്‌പോട്ടുകൾ കേന്ദ്രീകരിച്ച് തൊഴിൽ വകുപ്പ്, പോലീസ് സഹകരണത്തോടെ പ്രവർത്തനം ശക്തമാക്കി അടുത്ത വർഷം ബാലവേല പൂർണമായും ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഏറ്റവും കൂടുതൽ ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തി (30) എറണാകുളം ജില്ലയിലാണ്. തിരുവനന്തപുരം 12, കൊല്ലം 11, പത്തനംതിട്ട 6, ആലപ്പുഴ 10, കോട്ടയം 7, ഇടുക്കി 13, തൃശൂർ 9, പാലക്കാട് 4, മലപ്പുറം 9, കോഴിക്കോട് 4, വയനാട് 8, കണ്ണൂർ 10, കാസർഗോഡ് 7 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകൾ. ഉത്സവ സ്ഥലങ്ങൾ, കമ്പനികൾ, തോട്ടങ്ങൾ തുടങ്ങിയ മേഖലകളിൽ ഹോട്ടസ്‌പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. അപ്രകാരം തന്നെ അത്തരം സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.

Women and Child Development Department takes decisive action to make Kerala a child labour free state

Share Email
LATEST
More Articles
Top