വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സ് പിക്‌നിക് ഹൃദ്യമായി

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സ് പിക്‌നിക് ഹൃദ്യമായി

ഹൂസ്റ്റണ്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സ് പിക്‌നിക് ജൂണ്‍ 7-ാം തീയതി ശനിയാഴ്ച സുഗര്‍ലാന്‍ഡിലുള്ള ലോസ്റ്റ് ക്രിക് പാര്‍ക്കില്‍ വച്ച് തികഞ്ഞ സൗഹൃദ അന്തരീക്ഷത്തില്‍ നടന്നു. രാവിലെ പത്തു മണിക്ക് ആരംഭിച്ച പരിപാടി രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. ഇത്തരം സംഗമങ്ങള്‍ പൊതു സമൂഹമായി ഒത്തു ചേരുന്നതിനും, സൗഹൃദം പുതുക്കുന്നതിനും ജീവിതം ആസ്വദിക്കുന്നതിനും ഉതകുന്നതാണ് എന്ന് പലരും അഭിപ്രായപ്പെട്ടു.

പ്രോവിന്‍സ് പ്രസിഡന്റ് എസ്.കെ ചെറിയാന്‍ പിക്‌നിക് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ചെയര്‍ പേഴ്‌സണ്‍ പൊന്നു പിള്ള, സെക്രട്ടറി രാജേഷ് വര്‍ഗീസ്, വൈസ് ചെയര്‍ നൈനാന്‍ മാത്തുള്ള, ജോയിന്റ് സെക്രട്ടറി എബ്രഹാം തോമസ് എന്നിവരും തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ റീജിയനല്‍ ചെയര്‍മാന്‍ ജേക്കബ് കുടശനാട്‌, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി ജോര്‍ജ്, സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു, ജഡ്ജ് സുരേന്ദ്രന്‍ പട്ടേല്‍, തോമസ് ചെറുകര, ജോര്‍ജ് ജോസഫ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി ഓട്ട മത്സരം, മ്യൂസിക്കല്‍ ചെയര്‍, മറ്റു വിനോദ പരിപാടികള്‍ എല്ലാം മനസ്സില്‍ തങ്ങി നില്‍ക്കുന്ന സന്തോഷകരമായ നിമിഷങ്ങള്‍ സമ്മാനിച്ചു. സുരേന്ദ്രന്‍ നായര്‍, ജഡ്ജ് കെ.പി ജോര്‍ജിന്റെ സഹധര്‍മ്മിണി ഷീന എന്നിവര്‍ കായിക മത്സരങ്ങളുടെയും വിനോദപരിപാടികളുടെയും ജഡ്ജസ് ആയി പ്രവര്‍ത്തിച്ചു. കാലാവസ്ഥ അനുകൂലമായിരുന്നതിനാല്‍ പിക്‌നിക് എല്ലാവരും ആസ്വദിച്ചു. വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തോടുകൂടി പിക്‌നിക് മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഓര്‍മ്മകള്‍ സമ്മാനിച്ചുകൊണ്ട് ഒരു മണിയോടുകൂടി മംഗളമായി സമാപിച്ചു.

World Malayalee Council Houston province picknic

Share Email
LATEST
Top