വേൾഡ് മലയാളി കൗൺസിൽ മുപ്പതാം വാർഷികം ബാകുവിൽ

വേൾഡ് മലയാളി കൗൺസിൽ മുപ്പതാം വാർഷികം ബാകുവിൽ

തിരുവനന്തപുരം; വേൾഡ് മലയാളി കൗൺസിലിന്റെ 30 വാർഷികം അസർബജാനിലെ ബാകുവിൽഈ മാസം 27 മുതൽ 30 വരെ നടത്തുമെന്ന് വേൾഡ് മലയാളി കൗൺസിൽ ആ​ഗോളചെയർമാൻ ജോണി കുരുവിള അറിയിച്ചു. സമ്മേളനത്തിൽ വെച്ച് മലയാളികളുടെഉന്നമനത്തിന് വേണ്ടി 30 വർഷത്തേക്കുള്ള കർമ്മ പദ്ധതി പ്രഖ്യാപിക്കുക്കും. 

1995 -ൽ പ്രവർത്തനമാരംഭിച്ച മലയാളികളുടെ ആഗോള സംഘടനായണ് വേൾഡ് മലയാളികൗൺസിൽ.  മുപ്പതാം വാർഷിക ആഘോഷങ്ങളുടെ ഉത്‌ഘാടനവും പതിനാലാമത്‌ ദ്വൈവാർഷികആഗോള സമ്മേളനവുമാണ് നടക്കുക. രണ്ട് വർഷത്തേക്കുള്ള പുതിയഭാരവാഹികളെ തിരഞ്ഞെടുക്കും.

2025 ജനുവരി 11 ന് നടന്ന ഗ്ലോബൽ എക്സിക്യൂട്ടീവ് കൌൺസിൽ യോഗത്തിൽ എടുത്തതീരുമാനം അനുസരിച്ച് മലയാളി പ്രവാസികൾക്ക് വേൾഡ് മലയാളി കൗൺസിൽ നൽകുന്ന ആഗോളസാന്നിധ്യത്തിന്റെയും സേവനത്തിന്റെയും മൂൂന്ന് പതിറ്റാണ്ടുകൾഅടയാളപ്പെടുത്തുന്ന ഒരു ചരിത്ര സന്ദർഭം ആയിരിക്കും ബാകൂ സമ്മേളനമെന്നുംജോണി കുരുവിള അറിയിച്ചു.

ആറു ഭൂഖണ്ഡങ്ങളിലായ് അമ്പത്തിരണ്ടോളം രാജ്യങ്ങളിൽ വേൾഡ് മലയാളികൗൺസിലിന്റെ പ്രൊവിൻസുകളും അംഗങ്ങളും ഉണ്ട്. ബാക്കുവിൽ നടക്കുന്ന ഈസമ്മേളനത്തിൽ അഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുക്കുമെന്നും ഗ്ലോബൽ പ്രസിഡന്റ്‌ ബേബി മാത്യു സോമതീരം അറിയിച്ചു.  രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക മേഖലകളിൽ നിന്നുള്ള പ്രമുഖർ ഈസമ്മേളനത്തിൽ പങ്കെടുക്കുന്നതാണ്. 

Share Email
LATEST
Top