ന്യൂയോർക്ക്: ഫോട്ടോ, വീഡിയോ ഷെയറിംഗ് ആപ്പ് എന്ന നിലയ്ക്ക് വലിയ സ്വീകാര്യതയാണ് ഇൻസ്റ്റാഗ്രാമിനുള്ളത്. ഇൻസ്റ്റയിൽ മുമ്പ് ചില ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ അവ ക്രോപ്പായി പോകുന്നതും, കറുത്ത ബോർഡറുകൾ പ്രത്യക്ഷപ്പെടുന്നതുമായ പ്രശ്‌നം പല ഉപഭോക്താക്കളും നേരിട്ടിരുന്നു.
അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകൾക്ക് ഫുൾ ഫ്രെയിം ലഭ്യമാവുന്നില്ല എന്നതായിരുന്നു ഇതിലെ സാങ്കേതിക പ്രശ്‌നം. ഈ പ്രശ്‌നം ചിത്രങ്ങളുടെ സൗന്ദര്യം കുറയ്ക്കുന്നതായി യൂസർമാരുടെ വ്യാപക പരാതിയുണ്ടായിരുന്നു.
എന്നാൽ ഇനി ആ ന്യൂനത നിങ്ങളുടെ ചിത്രങ്ങളെ അപൂർണമാക്കില്ല. ഫോട്ടോകൾ 3:4 ആസ്‌പെക്റ്റ് റേഷ്യോയിൽ അപ്‌ലോഡ് ചെയ്യാൻ കഴിയുന്ന ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ. വെർട്ടിക്കൽ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ 4:5 ആസ്‌പെക്റ്റ് റേഷ്യോയായിരുന്നു നേരത്തെ ഇൻസ്റ്റഗ്രമിൽ ലഭ്യമായിരുന്നത്. ഇത് ചിത്രങ്ങൾ ക്രോപ്പ് ചെയ്യപ്പെടാനും, അല്ലെങ്കിൽ വശങ്ങളിൽ കറുത്ത നിറത്തിൽ ബോർഡറുകൾ പ്രത്യക്ഷപ്പെടാനും ഇടവരുത്തിയിരുന്നു.
ഇപ്പോൾ ഈ ന്യൂനത പരിഹരിക്കാൻ ഫോട്ടോകൾ 3:4 ആസ്‌പെക്റ്റ് റേഷ്യോയിൽ അപ്‌ലോഡ് ചെയ്യാനുള്ള സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ്. ഇതുപ്രകാരം ഫോട്ടോകൾ ഇനി മുതൽ 3:4 ആസ്‌പെക്റ്റ് റേഷ്യോയിലും ഇൻസ്റ്റയിൽ അപ്‌ലോഡ് ചെയ്യാം. ചിത്രങ്ങൾ അപ്പ് ചെയ്യുമ്പോൾ ഫുൾ ഫ്രെയിമും പൂർണതയും വേണമെന്ന് നിർബന്ധമുള്ളവർക്ക് ഈ ഫീച്ചർ ഗുണകരമാകും. ഫോട്ടോ ക്രോപ്പ് ചെയ്യപ്പെടും എന്ന പേടി ഒഴിവാക്കാം.
ഇതിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. 3:4 ഒട്ടുമിക്ക ഫോൺ ക്യാമറകളിലും ഡിഫോൾട്ടായിട്ടുള്ള ഫോട്ടോ സൈസാണിത്. 3:4 ആസ്‌പെക്റ്റ് റേഷേ്യായിൽ ഇനി ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാനാവുന്നതോടെ നിങ്ങളെടുത്ത ചിത്രം അതേ രൂപത്തിൽ തന്നെ ഇൻസ്റ്റയിൽ പ്രത്യക്ഷമാകും.
You can now upload images to Instagram without cropping them















